മനാമ: ഹൃസ്വമായ കാലയളവിൽ മികവാർന്ന പ്രവർത്തനം കാഴ്ചവെച്ച് സ്നേഹദ്വീപിനോട് വിടപറയുന്ന സമസ്ത സനാബിസ് ഏരിയ പ്രസിഡൻ്റും എസ് കെ എസ് എസ് എഫ് ൻറെ സജീവ പ്രവർത്തകനുമായ ശബീറലി കാക്കോവിന് എസ് കെ എസ് എസ് എഫ് ബഹ്റൈൻ യാത്രയപ്പ് നൽകിയത്.
പ്രസ്തുത ചടങ്ങിൽ സമസ്ത ബഹ്റൈൻ കേന്ദ്ര വൈസ് പ്രസിഡൻ്റ് ഹാഫിള് ഷറഫുദീൻ മൗലവി മൊമെന്റോ നൽകി എസ് കെ എസ് എസ് എഫ് വൈസ് പ്രസിഡൻ്റ് സജീർ പന്തക്കൽ യാത്രാ മംഗളങ്ങൾ നേർന്നു.
സമസ്ത കേന്ദ്ര ട്രഷറർ നൗഷാദ് , എസ് കെ എസ് എസ് എഫ് ട്രഷറർ ഉമൈർ വടകര സമസ്ത മനാമ ഏരിയ ഭാരവാഹികളും മറ്റ് വിഖായ അംഗങ്ങളും സന്നിഹിതരായിരുന്നു.