മനാമ: ബഹ്‌റൈൻ നവകേരള കോഡിനേഷൻ സമ്മേളനം മുൻ നാദാപുരം എം.എൽ.എ സത്യൻ മൊകേരിയുടെ സാനിധ്യത്തിൽ കലവറ പാർട്ടി ഹാളിൽ വച്ച് നടന്നു. സെക്രട്ടറിയായി ഷാജിമൂതലയും അസി. സെക്രട്ടറിയായി ജേക്കബ് മാത്യുവിനെയും പതിമൂന്ന് അംഗ കമ്മറ്റിയും, കമ്മറ്റി അംഗങ്ങളായി എ കെ സുഹൈൽ, അജയകുമാർ കെ, എസ് വി ബഷീർ, എൻ കെ ജയൻ, പ്രവീൺ മേൽപ്പത്തൂർ, ശ്രീജിത്ത് മൊകേരി, ബിജു ജോൺ, അസീസ് ഏഴംകുളം, മനോജ് കൃഷ്ണ, പ്രശാന്ത് മണിയൂർ, സുനിൽദാസ് ബാല എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.
