മനാമ: വിദ്യാഭ്യാസമേഖലയിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ വോയ്‌സ് ഓഫ് ആലപ്പി ആദരിക്കുന്നു. ഈ വർഷം പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ ബഹ്‌റൈനിലുള്ള കുട്ടികളെയും, നാട്ടിലുള്ള കുട്ടികളുടെ രക്ഷിതാക്കളെയുമാണ് ആദരിക്കുന്നത്. ‘നേട്ടം 2024’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ആദരവിന് വോയ്‌സ് ഓഫ് ആലപ്പി അംഗങ്ങളുടെ മക്കളെ മാത്രമായിരിക്കും പരിഗണിക്കുക. കൂടുതൽ വിവരങ്ങൾക്ക്, നേട്ടം 2024 കോർഡിനേറ്റർ ലിജോ കുര്യാക്കോസിനെ (3358 7752) ബന്ധപ്പെടാവുന്നതാണ്.