മനാമ: മൈത്രി ബഹ്‌റൈൻ ഈ വർഷത്തെ SSLC, +2 പാസ്സായ മൈത്രി കുടുംബാംഗങ്ങളുടെ കുട്ടികൾക്കുള്ള എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ് വിതരണം ചെയ്തു. സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വച്ച് മുഖ്യതിഥിയായി ട്രീ ഓഫ് ലൈഫ് ചാരിറ്റി ചെയർമാൻ ഖലിൽ അൽ ഡൈലാമി (ബാബ ഖലീൽ) പങ്കെടുത്ത പരിപാടിയിൽ മൈത്രി ബഹ്‌റൈൻ പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതം പറഞ്ഞു മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ പരിപാടി ഉത്ഘാടനം ചെയ്തു, തുടർന്ന് സാമൂഹ്യ പ്രവർത്തകരായ സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്,മൈത്രി മുൻ പ്രസിഡന്റ് ഷിബു പത്തനംതിട്ട, സിബിൻ സലീം,ചാരിറ്റി കൺവീനർ ഷിബു ബഷീർ, എന്നിവർ ആശസകൾ അറിയിച്ചു.
മുഖ്യതിഥി ഖലീൽ ഡൈലാമി കുട്ടികൾക്ക് മോമെന്റൊയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.ബി എ ഇംഗ്ലീഷ് ലിറ്ററേച്ചർ ആൻഡ് കമ്മ്യൂണിക്കേഷൻ ബിരുദ പഠനത്തിൽ സെക്കൻഡ് റാങ്ക് വാങ്ങിയ മൈത്രി ബഹ്‌റൈൻ ജനറൽ സെക്രട്ടറി സുനിൽ ബാബുവിന്റെ മകൾ സൽവ സബിനിയെ ചടങ്ങിൽ ആദരിച്ചു, കുട്ടികൾ നാടിന്റെ സ്വത്തുക്കളാണെന്നും ദാനധർമങ്ങൾ ചെയ്യുന്നതിന്റെ പ്രാധാന്യം അവർക്ക് മനസിലാക്കികൊടുക്കണമെന്നും നമ്മൾ ചെയ്യുന്ന ഓരോ ദാനധർമങ്ങളും സ്വീകർത്താവിന്റെ ഔദാര്യം അല്ലെന്നും നമുക്ക് പരലോക ജീവിതത്തിനു വേണ്ടിയുള്ള ശേഷിപ്പാണെന്നും മുഖ്യ പ്രഭാഷണത്തിൽ അദ്ദേഹം ഉത്പോദിപ്പിച്ചു. മുഖ്യതിഥിക്കുള്ള മൈത്രി ബഹ്‌റൈന്റെ ആദരം എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സാനിധ്യത്തിൽ മൈത്രി പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് നൽകി.
ജോയിന്റ് സെക്രട്ടറി സലിം തയ്യിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ ഷബീർ ക്ലാപ്പന, ഷാജഹാൻ, അനസ് കരുനാഗപ്പള്ളി, കോയിവിള മുഹമ്മദ് എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു. ട്രഷറർ അബ്ദുൽബാരി നന്ദി അറിയിച്ചു.