മനാമ: സുന്നി ഔഖാഫിന്റെ കീഴിൽ അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ (മലയാള വിഭാഗം) ഈദുൽ അദ്ഹ യോടനുബന്ധിച്ച് ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിൽ ഈദ് ഗാഹുക ൾ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയുടെ സുഗമമായ നടത്തിന് വേണ്ടി വി.പി. അബ്ദു റസാഖ് ചെയർമാനും, സമീർ അലി റഫ ജനറൽ കൺവീനറുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
മറ്റു മെമ്പർ മാർ: നസീർ പി കെ (പ്രോഗ്രാം സെക്രട്ടറി), സി.എം. അബ്ദു ലത്വീഫ് (റിഫ്രഷ്മെന്റ്), മുഹമ്മദ് കോയ (ട്രാൻസ്‌പോർട്ട്), ഷബീർ ഉമ്മുൽ ഹസ്സം, ദിൽഷാദ് (വോളന്റീർ), റഷീദ് മാഹി (മീഡിയ), സഹീൻ നിബ്രാസ് (പബ്ലിസിറ്റി), ഹംസ അമേത്ത് (ടെക്നിക്കൽ സപ്പോർട്ട്). ഗഫൂർ RA പാടൂർ (ലൈറ്റ് & സൗണ്ട്), സുഹാദ് ബിൻ സുബൈർ (വെന്യൂ), സലിം പാടൂർ (ക്യാമറ & റെക്കോർഡിങ്) എന്നിവരാണ്.
ഹൂറ ഉമ്മു ഐമൻ ഗേൾസ് ഹൈ സ്‌കൂൾ, ഉമ്മുൽ ഹസ്സം സ്പോർട്സ് ക്ലബ് ഗ്രൗണ്ട്, ഹിദ്ദ് ഇന്റർമീഡിയറ്റ് ഗേൾസ് ഹൈ സ്‌കൂൾ എന്നിവിടങ്ങളിലായി ഈദ് നമസ്ക്കാരങ്ങൾ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.