മനാമ സൂഖിലെ തീപിടിത്തം നിയന്ത്രണ വിധേയമാക്കി സിവിൽ ഡിഫൻസ്; അവശ്യ സഹായങ്ങൾക്ക് ഹെല്പ് ഡെസ്കുകൾ തുറന്ന് പ്രവാസി സാമൂഹിക സംഘടനകൾ

New Project (57)

മനാമ: മനാമയിലെ ഓൾഡ് മനാമ മാർക്കറ്റിലുണ്ടായ വൻ തീപിടിത്തം സിവിൽ ഡിഫൻസ് നിയന്ത്രണ വിധേയമാക്കി. നടപടികൾ ഇപ്പോഴും തുടരുകയാണ്. 16 ഫയർ എൻജിനുകളും 63 ഉദ്യോഗസ്ഥരുമാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ സംഭവ സ്ഥലത്തു സിവിൽ ഡിഫെൻസ് നിയോഗിച്ചത്. സൂഖിലെ സിറ്റി മാക്സ് ഷോപ്പിന് പിറകിലുളള മാളിനായിരുന്നു ആദ്യം തീപിടിച്ചത്. തുടന്ന് അടുത്തടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് തീ പടരുകയായിരുന്നു. പല കടകളും പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി സൂഖിന്റെ പരിസരപ്രദേശങ്ങളിലേക്കുള്ള വഴികൾ താൽക്കാലികമായി അടച്ചു. ഇതേ തുടർന്ന് സൂഖിനടുത്ത് റൂമുള്ള ആളുകൾക്ക് വിശ്രമിക്കാനും നിത്യോപയോഗ സാധനങ്ങൾക്കും താമസ ഭക്ഷണ സൗകര്യത്തിനുമായി ഹെൽപ് ഡെസ്ക്കുമായി പ്രവാസി മലയാളി സാമൂഹിക സംഘടനകൾ രംഗത്തുവന്നു.

സേവനങ്ങൾ ആവശ്യമുള്ളവർക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ബഹ്‌റൈൻ കെഎംസിസി: +973 3459 9814 , +973 33161984

ബികെഎസ്എഫ് ഹെല്പ് ഡെസ്ക്: +973 39614255, +973 33040446, +973 33111393, +973 33614955

ഐവൈസിസി ബഹ്‌റൈൻ:
ഹെല്പ് ഡസ്ക് നമ്പർ – +973 38285008
ഷിജിൽ – +973 38290197
കിരൺ – +973 66951946
ഷംഷാദ് – +973 33341875

ഒഐസിസി ബഹ്‌റൈൻ:
ഗിരീഷ് കാളിയത്ത്: +973 36811330
സുമേഷ് ആനേരി: +973 33448086
മനു മാത്യു: +973 32195551
ഷമീം കെ സി: +973 34081717

ബഹ്‌റൈൻ പ്രതിഭ: +973 36030827, +973 39322860

പ്രവാസി വെൽഫെയർ ഹെൽപ് ഡസ്ക്: +973 36710698, +973 39090532, +973 33080851

ഐ സി എഫ് ബഹ്‌റൈൻ: +973 33157524, +973 33511762, +973 33254181, +973 39162339

എംസിഎംഎ ബഹ്‌റൈൻ: +973 33950796, +973 33614955, +973 33748156, +973 33210978, +973 35918835

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!