മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതിചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഇസാ ടൗൺ സോഷ്യൽ ചാരിറ്റി സൊസൈറ്റിയുമായി ചേർന്ന് അഞ്ച് വീൽചെയറുകൾ സൗജന്യമായി നൽകുകയുണ്ടായി. ചടങ്ങിൽ ചെയർമാൻ സനീഷ് കൂറമുള്ളിൽ ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളും കൂടാതെ മുതിർന്ന കുടുംബാംഗങ്ങളും പങ്കെടുത്തു, ഇസടൗൺ സോഷ്യൽ ചാരിറ്റി സൊസൈറ്റി ഡയറക്ടർ മുഹമ്മദ് ക്ഷമലൂവും മറ്റ് ഭാരവാഹികളും ചേർന്ന് ഗുരുദേവ സോഷ്യൽ സൊസൈറ്റി അംഗങ്ങളെ സ്വീകരിക്കുകയും വീൽ ചെയറുകൾ ഏറ്റുവാങ്ങുകയും ചെയ്തു.
ഡയറക്ടറുമായിട്ടുള്ള മീറ്റിങ്ങിൽ ബഹറിൻ സമൂഹത്തിനായി കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ പരസ്പര സഹകരണത്തോടു കൂടി നടപ്പാക്കുമെന്നും സമൂഹത്തിൻറെ ഉന്നമനത്തിനായി സൊസൈറ്റി എന്നും നിലകൊള്ളുമെന്നും ലേബർ ക്യാമ്പുകൾ സന്ദർശിച്ച് വേണ്ട സഹായങ്ങൾ നൽകുമെന്നും ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.