മനാമ: സൈക്കിൾ യാത്രക്കിടയിൽ അപകടം സംഭവിച്ചു സൽമാനിയ ആശുപത്രിയിൽ ചികിത്സ നടത്തുകയും നാട്ടിലേക്കു പോകുകയും ചെയ്ത കെ.പി.എ ഹമദ് ടൗൺ മെംബർ പ്രേമകുമാറിന്റെ തുടർ ചികിത്സക്ക് കെ.പി.എയുടെ കൈത്താങ്ങ്.
ഹമദ് ടൗൺ ഏരിയ അംഗങ്ങൾ സമാഹരിച്ച തുകയും കെ.പി.എ ചാരിറ്റി വിങ്ങിൽ നിന്നുള്ള ചികിത്സാ ധനസഹായവും ചേർത്ത് പ്രേമകുമാറിനു അയച്ച സഹായത്തിന്റെ രേഖകൾ കെ.പി.എ ചാരിറ്റി വിങ് കൺവീനർ സജീവ് ആയൂർ ഏരിയ കമ്മിറ്റി അംഗങ്ങൾക്ക് കൈമാറി.
ഏരിയ കോഓഡിനേറ്റർമാരായ വി.എം. പ്രമോദ്, അജിത് ബാബു, മറ്റു ഏരിയ കമ്മിറ്റി അംഗങ്ങളായ പ്രദീപ് കുമാർ, വിനീത് രാജഗോപാൽ, റാഫി പരവൂർ, വിനോദ് ചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.