മനാമ: ഇന്ത്യൻ ക്ലബ്, ദി ഇന്റർനാഷനൽ സ്കൂൾ ഓഫ് തൃശൂരിന്റെ സഹകരണത്തോടെ ബഹ്റൈനിലെ വിദ്യാർഥികൾക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ ഏഴുമുതൽ ആഗസ്റ്റ് 22 വരെയാണ് ക്യാമ്പ്. 3-6, 6-10, 10-14 വയസ്സുള്ള കുട്ടികളെ പ്രത്യേക വിഭാഗമായി തിരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നന്നത്.
ക്രിയേറ്റിവ് റൈറ്റിങ്, മ്യൂസിക്, നീന്തൽ, സ്പീച്ച് ആൻഡ് ഡ്രാമ, റോബോട്ടിക്സ്, ആർട്സ് ആൻഡ് ക്രാഫ്റ്റ്സ്, സെൽഫ് ഡിഫൻസ്, യോഗ ആൻഡ് മെഡിറ്റേഷൻ തുടങ്ങിയ ഇനങ്ങളിൽ ക്ലാസുകളുണ്ടാകും. പഠനത്തോടൊപ്പം വിനോദവും ആക്ടിവിറ്റികളും സമന്വയിപ്പിക്കുന്ന സമ്മർ ക്യാമ്പ് അനുഭവം കുട്ടികൾക്ക് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യയിൽ നിന്നെത്തുന്ന വിദഗ്ധ അധ്യാപകരായിരിക്കും ക്ലാസുകൾക്ക് നേതൃത്വം നൽകുക. കുടുതൽ വിവരങ്ങൾക്ക് ഇന്ത്യൻ ക്ലബുമായി 17590252 എന്ന നമ്പറിൽ ബന്ധപ്പെടാം. വാർത്തസമ്മേളനത്തിൽ ഇന്ത്യൻക്ലബ്, പ്രസിഡന്റ് കാഷ്യസ് പെരേര, ജനറൽ സെക്രട്ടറി അനിൽകുമാർ ആർ, ഡോ. കവിതാ ബാജ്പേയ് (അക്കാദമിക് ഡയറക്ടർ ഇന്റർനാഷനൽ സ്കൂൾ ഓഫ് തൃശൂർ), ക്ലബ് ക്രിക്കറ്റ് സെക്രട്ടറി അജയ് കുമാർ വി.എൻ., വൈസ് പ്രസിഡന്റ് ജോസഫ് ജോയ്, അസി.എന്റർടെയിൻമെന്റ് സെക്രട്ടറി റൈസൺ വർഗീസ്, ആക്ടിങ് ട്രഷറർ ബിജോയ് കാമ്പ്രത്ത്, എന്റർടെയിൻമെന്റ് സെക്രട്ടറി എസ്.നന്ദകുമാർ എന്നിവർ പങ്കെടുത്തു.