മനാമ: ലോക രക്തദാന ദിനമായ ജൂൺ 14 ന് ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്റൈൻ ചാപ്റ്റർ സൽമാനിയ മെഡിക്കൽ കോംപ്ലക്സ്, കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എന്നീ ഹോസ്പിറ്റലുകളിലെ ബ്ലഡ് ബാങ്ക് സന്ദർശിച്ച് ജീവനക്കാരെ ആദരിച്ചു.
ഡോ: എ. കെ. സന്ധു, ബിഡികെ ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ കെ. ടി. സലീം, പ്രസിഡന്റ് റോജി ജോൺ, വൈസ് പ്രസിഡന്റ രമ്യ ഗിരീഷ്, അസിസ്റ്റന്റ് ട്രഷറർ രേഷ്മ ഗിരീഷ്, ജോയിന്റ് സെക്രട്ടറി സിജോ ജോസ്, എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ സുനിൽ മനവളപ്പിൽ, ഗിരീഷ് പിള്ള, സലീന റാഫി, സെഹ്ലാ ഫാത്തിമ, ശ്രീജ ശ്രീധരന് കോർഡിനേറ്റർസ് പ്രസാദ് കൃഷ്ണൻ, ടി. ജെ. ഗിരീഷ്, സുജേഷ് എണ്ണയ്ക്കാട് എന്നിവർ പങ്കെടുത്തു.