“സാംസ” ഇഫ്താർ സംഗമം മാനവ മൈത്രീ സംഗമമായി

IMG-20190526-WA0011

സാംസയുടെ 4 മത് ഇഫ്താർ സംഗമം വൈവിദ്യമാർന്നും നിറഞ്ഞ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി . സമൂഹത്തിന്റെ നാനാതുറകളിലും ഉള്ളവർ ഒരു കൂരക്ക് കീഴിൽ ഒത്ത് ചേർന്നപ്പോൾ സ്നേഹത്തിന്റെയും, സൗഹാർദ്ദത്തിന്റെയും മാനവികതയുടെയും വറ്റാത്ത നീരുറവ ഇന്നും അവശേഷിക്കുന്നതായി ദർശിച്ചു. കുട്ടികളും മുതിർന്നവരും ഉൾപ്പെട്ട സമൂഹത്തിന്റെ പരിഛേദം മനാമ കർണ്ണാടക സോഷ്യൽ ക്ലബ്ബിൽ ഒത്ത് ചേർന്ന ഇഫ്താർ സംഗമത്തിൽ വിവിധ സംഘടനാ പ്രതിനിധികൾ, വിശിഷ്ട വ്യക്തികൾ, നിരവധി സ്ഥാപനങ്ങളുടെ പ്രതിനിധികൾ, മാധ്യമ സുഹൃത്തുക്കൾ എന്നിവർ പങ്ക് കൊണ്ടു.

നോമ്പ് തുറന്ന ശേഷം നടന്ന മതസൗഹാർദ്ദ സമ്മേളനത്തിൽ റമദാൻ സന്ദേശം നൽകി കൊണ്ട് ശ്രീ. ജമാൽ നദ്‌വി ഇരിങ്ങൽ സംസാരിച്ചു. കെ സി എ പ്രസിഡന്റ് ശ്രീ.സേവി മാത്തുണ്ണി, ഇസ്കോൺ മെമ്പർ ശ്രീ.ദയാനിധി ശ്യാംസുന്ദർദാസ് എന്നിവർ സംസാരിച്ചു. സ്നേഹത്തിലും ഐക്യത്തിലും അധിഷ്ഠിതമാണ് എല്ലാമതങ്ങളും എന്നും മനുഷ്യനെ ഇല്ലായ്മ ചെയ്യാൻ ആഹ്വാനം ചെയ്യുന്ന ഒറ്റ മതവും ലോകത്തില്ല എന്നും ഇവർ ഉണർത്തി. ഹ്രസ്വമെങ്കിലും ഒരുപാട് സന്ദേശങ്ങൾ പങ്ക് വെച്ച പ്രഭാഷണങ്ങൾ ഏറെ ഹൃദ്യമായി മാധ്യമം ബ്യൂറോ ചീഫ് ശ്രീ. മുഹമ്മദ് ഷമീർ, ഒഐ സി സി പ്രസിഡന്റ്‌ ശ്രീ ബിനു കുന്നന്താനം, സാംസ ഉപദേശക സമിതി അംഗങ്ങളായ ബാബുരാജ് മാഹി, മുരളീകൃഷ്ണൻ, കെ പി എഫ് സെക്രട്ടറി ജ്യോതിഷ് പണിക്കർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

സാംസ ജനറൽ സെക്രട്ടറി ശ്രീ. റിയാസ് കല്ലമ്പലം സ്വാഗതം പറയുകയും പ്രസിഡണ്ട് ശ്രീ.ജിജോ ജോർജ് അധ്യക്ഷനുമായ ചടങ്ങ് 7.30 ന് അവസാനിച്ചു. നന്ദി പ്രകാശിപ്പിച്ച് കൊണ്ട് ട്രഷറർ ശ്രീ. ബബീഷ് സംസാരിച്ചു. സാംസ എക്സിക്യൂട്ടീവ്, വനിതാ വിഭാഗം, മറ്റ് എല്ലാ പ്രവർത്തകൻമാരും സ്വയം നേതൃത്വം ഏറ്റെടുത്ത് നടത്തിയ പ്രവർത്തനം തികച്ചും മാതൃക പരമായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!