മനാമ: ബലി പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഈദ് മെഹ്ഫിൽ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഹാഫിള് സ്വാദിഖലി ഫാളിലി, സുഫൈർ സഖാഫി പടിഞ്ഞാറത്തറ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഓൾ ഇന്ത്യാ സീനിയർ സ്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷാ പന്ത്രണ്ടാം ഗ്രേഡിൽ ബഹ്റൈനിൽ നിന്ന് ഏറ്റവും കൂടുതൽ മാർക്ക് നേടി ഉന്നത വിജയം നേടിയ കൂളിമാട് സ്വദേശി റിശാൽ മുഹമ്മദിന് പരിപാടിയിൽ പുരസ്കാരം നൽകി. ജെ.. ഇ ഇ പരീക്ഷയിൽ ജി സി സിയിൽ നിന്ന് ഏറ്റവും കൂടുതൽ മാർക്ക് നേടിയതും റിശാൽ മുഹമ്മദ് ആണ്.
ഐ.സി.എഫ്. നാഷനൽ പ്രസിഡണ്ട് കെ സി സൈനുദ്ധീൻ സഖാഫി യുടെ അദ്ധ്യക്ഷതയിൽ അബൂബക്കർ ലത്വീഫി ഉദ്ഘാടനം ചെയ്തു. സയ്യിദ് ബാഫഖി തങ്ങൾ, എം. സി. അബ്ദുൾ. കരീം, അബ്ദുൾ സലാം മുസ്ല്യാർ , അബ്ദുൾ ഹകീം കിനാലൂർ, ഷാനവാസ് മദനി, റഫീക്ക് ലത്വീഫി വരവൂർ, അബ്ദുറഹീം സ്ഖാഫി വരവൂർ, മുനീർ സഖാഫി, ശമീർ പന്നൂർ, നൗഫൽ മയ്യേരി എന്നിവർ സംബന്ധിച്ചു. അബ്ദുസ്സമദ് കാക്കടവ് സ്വാഗതവും. ഷംസുദ്ധീൻ പൂക്കയിൽ നന്ദിയും പറഞ്ഞു.