മനാമ: പവിഴ ദ്വീപിൽ കഴിഞ്ഞവർഷം രൂപവത്കൃതമായ വനിതകളുടെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ കൂട്ടായ്മ സിസ്റ്റേഴ്സ് നെറ്റ് വർക്ക് ബഹ്റൈൻ ആലപ്പുഴ സ്വദേശിനിയുടെ ചികിത്സ ആവശ്യങ്ങൾക്കായി സഹായം കൈമാറി.
ബി.എം.സിയിൽ നടന്ന ചടങ്ങിൽ കൂട്ടായ്മയുടെ പ്രസിഡന്റ് ഹലീമ ബീവി, വൈസ് പ്രസിഡന്റ് ഷക്കീല മുഹമ്മദലി, സെക്രട്ടറി മായ അച്ചു, ജോയന്റ് സെക്രട്ടറി ഷംല എന്നിവരുടെ സാന്നിധ്യത്തിൽ ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്താണ് തുക കൈമാറിയത്.
നിർധന കുടുംബത്തിനുവേണ്ടി കൂട്ടായ്മയിലെ അംഗങ്ങളായ ഉസൈബ, അനിത എന്നിവർ ഏറ്റുവാങ്ങി.