മനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ അധികാരാരോഹണത്തിന്റെ രജത ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾക്കായി നീക്കിവെച്ച തുക രാജ്യത്തെ വിവിധ സാമൂഹിക, ചാരിറ്റി സംഘടനകൾക്ക് നൽകാൻ തീരുമാനിച്ചതായി റോയൽ കോർട്ട് കാര്യ മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് ആൽ ഖലീഫ വ്യക്തമാക്കി.
ഹമദ് രാജാവിന്റെ പ്രത്യേക നിർദേശപ്രകാരമാണ് ഇത്തരമൊരു തീരുമാനമെടുത്തത്. സാമൂഹിക പങ്കാളിത്തത്തോടെ വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിക്കാനും അത് പൊതുജനങ്ങൾക്ക് കൂടുതൽ പ്രയോജനപ്പെടാനും തീരുമാനം അവസരമൊരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ബഹ്റൈൻ ദേശീയദിനാഘോഷമടക്കമുള്ള പരിപാടികൾ വിപുലമായി സംഘടിപ്പിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.