മനാമ: പ്രായം വെറും കടലാസിലെ അക്കങ്ങളാണെന്നും യഥാർത്ഥ യുവത്വം മനസ്സിലാണെന്നും ഒന്നുകൂടെ ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് വയോധികരും മധ്യവയസ്കരും യുവാക്കളും കുട്ടികളും കളിക്കളത്തിൽ നിറഞ്ഞാടി അൽ മന്നായിസെന്റർ ഒരുക്കിയ ഈദ് ഫെസ്റ്റ് അക്ഷരാർത്ഥത്തിൽ ആഘോഷമാക്കി. സിൻജ് അൽ ഇത്തിഹാദ് സ്പോർട്സ് ക്ളബ്ബ് ഗ്രൗണ്ടിൽ ഫുട്‌ബോൾ, ഷൂട്ടൗട്ട്, ഓട്ടം, നടത്തം എന്നിങ്ങനെ വിവിധ മത്സരങ്ങളിൽ നിരവധിപേർ മാറ്റുരച്ചു. 8 ടീമുകൾ പങ്കെടുത്ത കാല്പന്തുകളിയിൽ ഹിദ്ദ് ചാമ്പ്യന്മാരായി.
45 പേരിലധികം പങ്കെടുത്ത ഷൂട്ടൗട്ട് മത്സരത്തിൽ ഹംസ അമേത്ത് എല്ലാ റൗണ്ടിലും മുന്നിലെത്തി മെഡൽ കരസ്ഥമാക്കി. ഏറെ ആവേശകരമായ വടം വലി മത്സരത്തിൽ മുഹറഖ്, ഹൂറ, മനാമ, ഹിദ്ദ് , ഈസ ടൗൺ, റഫ, ഉമ്മുൽ ഹസം എന്നിവിടങ്ങളിൽ നിന്നുമുള്ള ടീമുകൾ മാറ്റുരച്ചതിൽ മുഹറഖ്, ഉമ്മുൽ ഹസം, മനാമ എന്നിവർ ജേതാക്കളായി.
സ്ത്രീകൾക്ക് ഇൻഡോർ മത്സരങ്ങളും കുട്ടികൾക്കും മുതിർന്നവർക്കും ഔട്ട്ഡോർ മത്സരങ്ങളുമായിരുന്നു സംഘടിപ്പിച്ചത് . വിജയികളായവർക്ക് മെഡലുകളും ഈദ് സ്‌പെഷ്യൽ ഗിഫ്റ്റ് ഹാമ്പറായി 9 കുടുംബങ്ങൾക്ക് നറുക്കെടുപ്പിലൂടെ മുഹമ്മദ് അമാനി മൗലവി രചിച്ച 8 വോള്യങ്ങളടങ്ങിയ ഖുർആൻ തഫ്സീറും നൽകി.
ദിൽഷാദ് മുഹറഖ് (പ്രോഗ്രം കാപ്റ്റൻ) സമീർ അലി റിഫ (ഇവന്റ് മാനേജ്‌മന്റ് ), നസീർ പി.കെ. ( പ്രൊഗ്രാം സെക്രട്ടറി), അബ്ദുൽ ഗഫൂർ (ലൈറ്റ് & സൗണ്ട്), മുജീബ് തേങ്ങാപട്ടണം, ഷംസീർ, അബ്ദുൽ വഹാബ് (രെജിസ്ട്രേഷൻ), ലത്തീഫ് സി.എം.(റിഫ്രഷ്മെന്റ്) ലത്തീഫ് ചാലിയം (പ്രോഗ്രാം കോർഡിനേറ്റർ) ഹംസ റോയൽ, ഹംസ അമേത്ത്, എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.