മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പി സി ഡബ്ല്യൂ എഫ് ബഹ്‌റൈൻ സ്പോർട്സ് വിംഗ് സംഘടിപ്പിച്ച പി സി ഡബ്ല്യൂ എഫ് യുനൈറ്റഡ് കപ്പ് 2024 സീസൺ വൺ പ്രൊഫഷണൽ ഫുട്ബോൾ ടൂർണമെന്റ് ബഹ്‌റൈൻ ഓക്ഷൻ സെന്റർ ചാമ്പ്യൻസ് ട്രോഫി സ്പോർട്ടിങ് എഫ്സി ഗോവ ജേതാക്കളായി. വിജയികൾക്ക് മാനേജിങ് ഡയറക്ടർ ബാലൻ കണ്ടനകം ട്രോഫിയും പ്രൈസ് മണിയും നൽകി. ഓൺലൈൻ കൺസ്ട്രക്ഷൻസ് റണ്ണർ അപ്പ് ട്രോഫി യുവ കേരള എഫ്സി നേടി. മാനേജിങ് ഡയറക്ടർ മുഹമ്മദ് മാറഞ്ചേരി ട്രോഫിയും പ്രൈസ് മണിയും കൈമാറി.
റോയൽ ബ്രാൻഡ് സ്പോൺസർ ചെയ്ത ഫയർ പ്ളേ അവാർഡ് ഗ്രോ എഫ്സിക്കും, ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോളിന് സച്ചിൻ(സ്പോർട്ടിങ്), ഏറ്റവും കൂടുതൽ ഗോളടിച്ച കളിക്കാരനുള്ള ഗോൾഡൻ ബൂട്ടിന് ഇല്യാസ്(യുവ കേരള), മികച്ച ഗോൾകീപ്പറായി ഗോൾഡൻ ഗ്ലൗവിന് ജോയൽ (സ്പോർട്ടിങ്), മികച്ച ഡിഫണ്ടർ നബീൽ(യുവ കേരള), ഓരോ കളിയിലും മികച്ച കളിക്കാരായി അൽഫാസ്( അൽ മിനാർ), റീഗൺ(സ്പോർട്ടിങ്), ഇല്യാസ്(യുവ കേരള), ഫവാസ് ഫിനു(കെഎംസിസി), അലി(യുവ കേരള), സച്ചിൻ(സ്പോർട്ടിങ് ), മെക്വിൻ(സ്പോർട്ടിങ്) എന്നിവരെയും തെരഞ്ഞെടുത്തു.
ബഹ്‌റൈൻ പാർലിമെന്റ് അംഗം ഡോ:മറിയം അൽ ദഈൻ യൂനൈറ്റഡ് കപ്പ് 2കെ24 കിക്കോഫ് നിർവ്വഹിച്ചു. സോഷ്യൽ മീഡിയ ഫെയിം അലി ജാഫർ മുഖ്യാതിഥിയായിരുന്നു. സാമൂഹ്യ പ്രവർത്തകരായ സെയ്ത് ഹനീഫ, ചെമ്പൻ ജലാൽ, അൻവർ നിലമ്പൂർ, റംഷാദ് അയിലക്കാട്, രഞ്ജിത്ത്, അനസ് റഹീം, റിച്ചി, എബ്രഹാം ജോൺ, ഹസ്സൈനാർ കളത്തിങ്കൽ, ഇക്ബാൽ താനൂർ, ഉമ്മർ കുട്ടിലങ്ങാടി, നിസാർ ഉസ്മാൻ, ശറഫുദ്ധീൻ എന്നിവർ പങ്കെടുത്തു.
പി സി ഡബ്ല്യൂ എഫ് വനിതാ വിഭാഗത്തിന്റെ കീഴിൽ വിഭവ സമൃദമായ പലഹാരക്കൂട്ട് ഏറെ ശ്രദ്ധയാകർഷിച്ചു. ജസ്‌നി സൈദ്, ലൈല റഹ്മാൻ, സിതാര നബീൽ, ഷിജിനി, റെജിന, സമീറ, ഷൈനി മുജീബ്, ദീപ ബാബു എന്നിവർ നേതൃത്വം നൽകി. യുനൈറ്റഡ് കപ്പ് ചെയർമാൻ അബ്ദുറഹ്മാൻ പിടി, കൺവീനർ ഷമീർ പുതിയിരുത്തി, കോർഡിനേറ്റർ ഷഫീഖ് പാലപ്പെട്ടി, റസാഖ് ബാബു, സദാനന്ദൻ കണ്ണത്ത്, ഫസൽ പി കടവ്, ഹസൻ വിഎം മുഹമ്മദ്, നസീർ പൊന്നാനി, ഷറഫ്, മാജിദ്, റംഷാദ്, സൈതലവി, നബീൽ, ബാബു, മുജീബ്, റംഷാദ് റഹ്മാൻ, ഷാഫി തുവക്കര, മധു എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.