മനാമ: പ്രവാസി ലീഗൽ സെല്ലിന്റെ പ്രവർത്തനം മാതൃകപരമെന്ന് അംബാസഡർ വിനോദ് കെ. ജേക്കബ്. പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്ററിന്റെ രണ്ടാം വാർഷികച്ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യക്കാരുടെ ക്ഷേമമുറപ്പുവരുത്താനായി പി.എൽ.സി പോലുള്ള സംഘടനകളുടെ സഹകരണം തുടർന്നും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽനിന്നും വിദേശരാജ്യത്തേക്കുള്ള സുരക്ഷിത കുടിയേറ്റം ഉറപ്പുവരുത്താനായി ഇന്ത്യയിൽ കൂടുതൽ ഇടപെടലുകൾ നടത്തുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പ്രവാസി ഗ്ലോബൽ സെൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു.
പി.എൽ.സി ബഹ്റൈൻ ചാപ്റ്റർ അധ്യക്ഷൻ സുധീർ തിരുനിലത്ത് ആമുഖ പ്രഭാഷണം നടത്തി. ബഹ്റൈൻ പാർലമെന്റ് അംഗം ഡോ. ഹസൻ ഈദ് ബോഖമ്മാസ്, (വിദേശകാര്യ സമിതി ചെയർമാൻ, പ്രതിരോധവും ദേശീയ സുരക്ഷയും), ബഹ്റൈനിലെ നേപ്പാൾ അംബാസഡർ തീർഥരാജ് വാഗ്ലെ, ബംഗ്ലാദേശ് എംബസിയിലെ ആക്ടിങ് അംബാസഡറും ചാർജ് ഡി അഫയേഴ്സുമായ ഖയീസ്, ഔട്ട്റീച്ച് ആൻഡ് കമ്യൂണിറ്റി പാർട്ണർഷിപ് ഡയറക്ടർ ഫഹദ് അൽബിനാലി, തൊഴിൽ മന്ത്രാലയത്തിൽ നിന്നുള്ള ഹുസൈൻ അൽ ഹുസൈനി, മുതിർന്ന പത്രപ്രവർത്തകൻ സോമൻ ബേബി, ഡോ. ചെറിയാൻ, പി.എൽ.സി ഗ്ലോബൽ സെക്രട്ടറി ജനറൽ റിജി ജോയ്, മറ്റു കമ്യൂണിറ്റി മേധാവികൾ, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലെ എംബസി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പി.എൽ.സി ബഹ്റൈൻ ചാപ്റ്ററിന്റെ ന്യൂസ് ലെറ്റർ “ദി ബ്രിഡ്ജ്” അംബാസഡർ വിനോദ് കെ. ജേക്കബ് പ്രകാശനം ചെയ്തു. ബഹ്റൈൻ പാർലമെന്റ് അംഗമായ ഡോ. ഹസൻ ഈദ് ബുഖാമസ് ആദ്യ പ്രതി ഏറ്റുവാങ്ങി. നീന വിൽസൺ അവതാരകയായിരുന്നു. കിഡ്നി സംബന്ധമായ രോഗങ്ങളെക്കുറിച്ച കിംസ് ഹെൽത്തിന്റെ കോൺസൾറ്റന്റ് ഡോ. മഹേഷ് കൃഷ്ണസ്വാമി സംസാരിച്ചു. വൈസ് പ്രസിഡന്റ് ടോജി.കെ, ട്രീസറെർ പ്രവീൺ, ജോയന്റ് സെക്രട്ടറി ശ്രീജ ശ്രീധരൻ, ഗണേഷ് മൂർത്തി, ഡോക്യുമെന്റ് കോഓർഡിനേറ്റർ റെമൻപ്രീത് പ്രവീൺ, മണിക്കുട്ടൻ, ജെയ്ഷ, സ്പന്ദന, കിഷോർ, മീഡിയ കോഓഡിനേറ്റർ രാജി ഉണ്ണികൃഷ്ണൻ, ടീമംഗങ്ങളായ മുഹമ്മദ് സലിം, നന്ദകുമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സുഷമ അനിൽ ഗുപ്ത നന്ദി പറഞ്ഞു.