മനാമ: ഐപിസി ബെഥേൽ ബഹ്‌റൈൻ സഭയുടെ 12-ാം സൺഡേ സ്കൂൾ ആനിവേഴ്സറി ജൂൺ 21 നു ഐപിസി ബെഥേൽ വില്ലയിൽ വെച്ച് വർണാഭമായ പരിപാടികളോടെ ആഘോഷിച്ചു. സൺഡേ സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ആഘോഷത്തിന് വർണ്ണാഭമായ തിളക്കം നൽകി.
പാസ്റ്റർ എബ്രഹാം ജോർജ് ചെയർമാനായ ചടങ്ങിൽ പാസ്റ്റർ നിജു ദൈവ വചനം നൽകി. സിസ്റ്റർ സുനിജ വിന്സന്റും ബ്രദർ ജേക്കബ് ജോയിയും ചടങ്ങുകൾക്ക് നേതൃത്വം നൽകി. താലന്തു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. PYPA ബഹ്‌റൈൻ റീജിയൻ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ റണ്ണർ അപ്പ് സ്ഥാനം നേടിയ ബെഥേൽ വാരിയേഴ്സ് ടീമിനെ സഭാ സെക്രട്ടറി നെവിൻ കുരിയൻ ആദരിച്ചു. സഭാ ഭാരവാഹികളും, അംഗങ്ങളും, വിദ്യാർത്ഥികളും, രക്ഷിതാക്കളും ചടങ്ങിൽ സംബന്ധിച്ചു.