ബഹ്‌റൈൻ മലയാളി സെയിൽസ് ടീം മൂന്നാം വാർഷികാഘോഷം ജൂൺ 28ന്; അസീസ് നെടുമങ്ങാടും നോബി മാർക്കൊസും മുഖ്യാതിഥികൾ

മനാമ: ബഹ്‌റൈനിലെ സെയിൽസ് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ബഹ്‌റൈൻ മലയാളീ സെയിൽസ് ടീം BMST യുടെ മൂന്നാം വാർഷികാഘോഷം ‘ബ്രീസ് 2024’ എന്നപേരിൽ സ്റ്റാർ വിഷൻ ഇവന്റ്സുമായി സഹകരിച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. അദ്ലിയ ബാംഗ് സാങ് തായ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് ജൂൺ 28 ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കുന്ന പരിപാടിയിൽ പ്രമുഖ ചലച്ചിത്ര മിമിക്ക്രി താരങ്ങളായ അസീസ് നെടുമങ്ങാട്, നോബി മാർക്കൊസ് എന്നിവർ പങ്കെടുക്കും.

ബഹ്‌റൈനിലേയും നാട്ടിലേയും കലാകാരന്മാർ അണിയിച്ചൊരുക്കുന്ന വിവിധ സംഗീത നൃത്ത ഹാസ്യ പരിപാടികൾ ചടങ്ങിന്റെ മുഖ്യ ആകർഷണമാണ്. ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് പ്രസിഡന്റ് സനിൽ കാണിപ്പയ്യൂർ , ജനറൽ സെക്രട്ടറി ദിലീപ് മോഹൻ, ട്രഷറർ ആരിഫ്പോർക്കുളം എന്നിവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!