മനാമ: ബഹ്‌റൈനിലെ ഐ.സി.എഫ്. മദ്റസ മുഅല്ലികൾക്കായി സുന്നി വിദ്യാഭ്യാസബോർഡ് സംഘടിപ്പിച്ച ഒരാഴ്ച നീണ്ടനിന്ന ഖുർആൻ ഹിസ്‌ബ് ട്രെയിനിങ് സമാപിച്ചു. വെർച്വൽ ഓൺലൈൻ വ്യാപന കാലത്ത് ഖുർആൻ പാരായണത്തിലും , പഠനരംഗത്തും ശ്രദ്ധിക്കേണ്ട അതി സൂക്ഷ്മ വശങൾക്കൊപ്പം വിവിധ പാരായണ ശാസ്ത്രങ്ങെളെക്കുറിച്ചും വിശദമായ പഠനങ്ങൾക്ക് അവസരമൊരുക്കി. സാധരണ അറബി ഭാഷ എന്നതിൽ നിന്നും ഖുർആൻ നിന്റെ അവതരണ, പാരായണ, പ്രയോഗങ്ങൾ, ഖുർആനിക ജീവിതശൈലി, മാനുഷിക സമത്വം ഭാവന തുടങ്ങിവ ട്രെയിനിങ്ങിൽ ചർച്ചയായി .വിവിധ സെൻ 15 ൽ കേന്ദ്രങ്ങളിലായി നടന്ന ട്രൈനിങ്ങിന് പ്രസിദ്ധ ഖാരിഅ് നൂറുദ്ധീൻ സഖാഫി നേതൃത്വം നൽകി.
മുഹറഖ് സുന്നി സെന്ററിൽ നടന്ന സമാപനം സംഗമം ഐ. സി എഫ് നാഷണൽ പ്രസിഡണ്ട് കെ. സി. സൈനുദ്ധീൻ സഖാഫി ഉത്ഘാടനം ചെയ്തു, എം. സി അബ്ദുൽ കരീം റഫീഖ് ലത്തീഫി, അബ്ദുൽ ഹക്കിം സഖാഫി, തുടങ്ങിയവർ സംസാരിച്ചു, എസ്. കെ എം. പ്രസിഡണ്ട് മമ്മൂട്ടി മുസ്‌ലിയാർ വയനാട് അധ്യക്ഷതവഹിച്ചു. ബഹ്റൈനിലെ പന്ത്രണ്ട് മജ്മഉ തഅലീമിൽ ഖുർആൻമദ്റസകളിൽ നിന്ന് നാൽപതോളം മുഅല്ലിംകൾ ട്രെയിന്ങ്ങൾ പങ്കെടുത്തു, എസ്. ജെ. എം. സിക്രട്ടറി അബ്ദു റഹീം സഖാഫി വരവൂർ സ്വാഗതവും പരീക്ഷാ ബോർഡ് ചെയർമാൻ യൂസുഫ് അഹ്സനി നന്ദിയും പറഞ്ഞു.