തിരുവനന്തപുരം വിമാനത്താവളം യൂസർ ഫീ വർദ്ധന: ഗൾഫ് മലയാളി ഫെഡറേഷൻ പ്രതിഷേധിച്ചു

New Project (45)

മനാമ: ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്.) ഭരണസമിതി തിരുവനന്തപുരം വിമാനത്താവളം യൂസർ ഫീ വർദ്ധനയ്ക്കെതിരെ രൂക്ഷമായ വിമർശനം രേഖപ്പെടുത്തി. നിരന്തരം വർദ്ധിച്ചുവരുന്ന എയർലൈൻ നിരക്കുകളോടൊപ്പം ഈ ഫീ വർദ്ധന പ്രവാസികളുടെ ദുരിതം വർദ്ധിപ്പിക്കുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി.

ജി.എം.എഫ്. ചെയർമാൻ റാഫി പാങ്ങോട്, പ്രസിഡൻറ് ബഷീർ അമ്പലായി, ജനറൽ സെക്രട്ടറി സന്തോഷ് കെ. നായർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. സൗകാര്യവൽക്കരണത്തെ തുടർന്ന് വിമാനത്താവളങ്ങൾ പ്രവാസികളെ ചൂഷണം ചെയ്യുന്ന രീതി അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികൾക്കും വിദ്യാർത്ഥികൾക്കും ഭീമമാകുന്ന വിമാന ടിക്കറ്റ് നിരക്കുകൾ ന്യായമായ നിലയിൽ നിലനിർത്തണമെന്നും ഫെഡറേഷൻ സർക്കാരുകളോട് ആവശ്യപ്പെട്ടു. പ്രവാസികളുടെ ക്ഷേമത്തിനായി കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കണമെന്നും ജി.എം.എഫ്. ഊന്നിപ്പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!