മനാമ: കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) 2024 -2026 വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. റിട്ടേണിങ് ഓഫിസർ മാത്യു ജോസഫ് തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. ഭാരവാഹികൾ: ജെയിംസ് ജോൺ – പ്രസിഡന്റ്, ലിയോ ജോസഫ് – വൈസ് പ്രസിഡന്റ്, വിനു ക്രിസ്റ്റി – ജനറൽ സെക്രട്ടറി, സജി ലൂയിസ്- അസിസ്റ്റന്റ് ജനറൽ സെക്രട്ടറി, നവീൻ എബ്രഹാം – ട്രഷറർ, നിക്സൺ വർഗീസ് – അസിസ്റ്റന്റ് ട്രഷറർ, സേവി മാത്തുണ്ണി – മെംബർഷിപ് സെക്രട്ടറി, ജിയോ ജോയ് -എന്റർടൈൻമെന്റ് സെക്രട്ടറി, സോവിച്ചൻ ചേന്നാട്ടുശ്ശേരി -സ്പോർട്സ് സെക്രട്ടറി, ജിൻസ് ജോസഫ് – ലോഞ്ച് സെക്രട്ടറി. ഇന്റേണൽ ഓഡിറ്റർമാരായി രാജു പി. ജോസഫിനെയും അശോക് മാത്യുവിനെയും തെരഞ്ഞെടുത്തു.