മനാമ: സൂക്ഷമത പാലിച്ചു കൊണ്ടുള്ള ജീവിതത്തിലൂടെ ലഭിക്കുന്ന വിജയങ്ങളെക്കുറിച്ചും, സന്താനങ്ങൾ എങ്ങിനെയാണ് സ്രഷ്ടാവിന്റെ സമ്മാനങ്ങൾ ആകുന്നത് എന്നതിനെക്കുറിച്ചുമുള്ള വിശദമായ പ്രതിപാദനങ്ങളോടെ നടന്ന വനിതാ സംഗമം അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
സൽമാ മെഹ്‌ജൂബ നടത്തിയ ഖുർആൻ പാരായണത്തിന് അഫ്‌സീന നൽകിയ മലയാള പരിഭാഷയോടെ ആരംഭിച്ച പരിപാടിയിൽ വധൂത അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. മുഖ്യ വിഷയങ്ങളായി “വിജയിക്കാൻ വഴിയുണ്ട്”, “സന്താനം; സ്രഷ്ടാവിന്റെ സമ്മാനം” എന്നീ വിഷയങ്ങളെ അധികരിച്ച് ജാസ്മിൻ പാലക്കാഴി, സമീർ ഫാറൂഖി എന്നിവർ സംസാരിച്ചു. സഫാ അബ്ദുല്ല സ്വാഗതവും സഫാ ശിഹാബ് നന്ദിയും പറഞ്ഞു.
								
															
															
															
															








