മനാമ: പ്രവാസികളിൽ വായനാ ശീലം വളർത്തിയെടുക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഐ.സി.എഫ്. സംഘടിപ്പിക്കുന്ന റീഡിംഗ് ചലഞ്ചിന്റെ ഭാഗമായി സൽമാബാദ്. സെൻട്രൽ. വായനാ വട്ടം ഒരുക്കി.. അബ്ദു റഹീം സഖാഫി യുടെ അദ്ധ്യക്ഷതയിൽ നാഷനൽ അഡ്മിൻ പ്രസിഡണ്ട് അബ്ദുൾ സലാം മുസ്ല്യാർ കോട്ടക്കൽ ഉദ്ഘാടനം ചെയ്തു.
കാമ്പയിനിന്റെ ഭാഗമായി ഗ്ലോബൽ തലത്തിൽ വ്യത്യസ്ഥങ്ങളായ അരലക്ഷം പുസ്തകങ്ങൾ പ്രവർത്തകർ വായിച്ചു തീർക്കും. യൂനിറ്റ് റ്റ് തലങ്ങളിൽ . പുസ്തക ചർച്ച,. ആസ്വാദനം , പ്രശ്നോത്തരി , സമ്മാനദാനം എന്നിവ ക്യാമ്പയിനിന്റെ ഭാഗമായി നടക്കും.
സെൻട്രൽ ഭാരവാഹികളായ ഹാഷിം മുസ്ല്യാർ തിരുവനന്തപുരം, ശഫീഖ് മുസ്ല്യാർ , ഷാജഹാൻ കെ ബി , റഹീം താനൂർ, അഷ്റഫ് കോട്ടക്കൽ, ഫൈസൽ ചെറുവണ്ണൂർ, അബ്ദുള്ള രണ്ടത്താണി, , അഷ്ഫാഖ് മണിയൂർ, അർഷദ് ഹാജി, അക്ബർ കോട്ടയം എന്നിവർ നേതൃത്വം നൽകി.