ഗാന്ധിജി നിരന്തരം പഠിപ്പിക്കപ്പെടേണ്ട, തലമുറയിലൂടെ അറിയപ്പെടേണ്ട ഒരു പ്രക്രിയ; മഹാത്മാഗാന്ധി കൾച്ചറൽ ഫോറം സംവാദം സംഘടിപ്പിച്ചു

മനാമ: മഹാത്മാഗാന്ധി കൾച്ചറൽ ഫോറം സംഘടിപ്പിച്ച സംവാദം ലോകം മഹാത്മാഗാന്ധിജിയിലൂടെ അറിഞ്ഞ ഇന്ത്യ ഗാന്ധിയെ മറന്നുപോയോ? എന്ന വിഷയത്തിൽ ഇന്ത്യക്കാർ സൗകര്യപൂർവ്വം മറന്നതായി നടിച്ചുയെന്ന് ബഹുഭൂരിപക്ഷവും അഭിപ്രായപ്പെട്ടു. ആത്മപരിശോധനയ്ക് തയ്യാറായി വരും തലമുറിയിലേക്ക് ഗാന്ധി എന്ന മനോഭാവം വളർത്തേണ്ടത് കാലഘട്ടത്തിൻ്റെ ആവിശ്യമായി സംവാദത്തിലേർപ്പെട്ടവർ അഭിപ്രായപ്പെട്ടു.

തെറ്റിൽ നിന്ന് ശരിയിലേക്ക് നിരന്തരം സഞ്ചരിച്ച ഗാന്ധി തിരുത്തപ്പെടേണ്ട അഥവാ മാറ്റപ്പെടേണ്ട മനോഭാവമാണ്. മാധ്യമ പ്രവർത്തകൻ ഇ വി രാജീവൻ മോഡറേറ്ററായ പരിപാടിയിൽ കെ.സി എ പ്രസിഡൻ്റ് ജയിംസ് ജോൺ, സോഷ്യൽ ആക്ടിവിസ്റ്റ് രജിത സുനിൽ, ജമാൽ ഇരിങ്ങൾ ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ, അജികുമാർ സംസ്കൃതി, ഷിബിൻ തോമസ് ഐ വൈ സി സി , എസ് വി ബഷീർ നവകേരള, കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡൻ്റ് നിസ്സാർ കൊല്ലം എന്നിവർ പങ്കെടുത്തു സംസാരിച്ചു.

 

തുടർന്ന് ഓഡിയൻസിൽ നിന്നും മഹാത്മാഗാന്ധി കൾച്ചറൽ ഫോറം അംഗം അജയ കൃഷ്ണൻ, MGCF മുൻ പ്രസിഡൻ്റ് എബി തോമസ്, കുമാരി റിഥി രാജീവൻ തുടങ്ങിയവർ സംസാരിച്ചു.സംവാദ പരിപാടിയിൽ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രസിഡൻ്റ് ബാബു കുഞ്ഞിരാമൻ, ജനറൽ സെക്രട്ടറി ദീപ ജയചന്ദ്രൻ, വൈസ് പ്രസിസൻറ് യു കെ അനിൽ ,എക്സിക്യൂട്ടീവ് അംഗം ബബിന സുനിൽ, മുജീബ്, നിസ്സാർ മുഹമ്മദ്,വിനോദ് ഡാനിയൽ, ബഹ്റൈനിലെ വിവിധ സംഘടനകളിലെ സാംസ്കാരിക പ്രമുഖർ എന്നിവർ സംബന്ധിച്ചു.ദിനേശ് ചോമ്പാല, ധന്യ മനോജ് എന്നിവർ ചേർന്ന് ആലപിച്ച വൈഷ്ണവ ജനതോ, രഘുപതി രാഘവ രാജാറാം എന്നീ ഭജൻസും ഉണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!