മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് തേസ്റ്റ് ക്വഞ്ചേഴ്സ് 2024 ടീം വാർഷിക വേനൽക്കാല ബോധവത്കരണ പരിപാടി ആരംഭിച്ചു. വേനൽക്കാല തൊഴിൽ നിയന്ത്രണ നടപടിക്കുള്ള പിന്തുണയുടെ ഭാഗമായി ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ കഴിഞ്ഞ ഒമ്പത് വർഷമായി ഐ.സി. ആർ.എഫ് പരിപാടി സംഘടിപ്പിക്കാറുണ്ട്.
വിവിധ കൺസ്ട്രക്ഷൻ കമ്പനികളിലെ തൊഴിലാളികൾക്ക് ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. തൊഴിലാളികൾക്ക് കുപ്പിവെള്ളം, ലബൻ, പഴങ്ങൾ, ബിസ്ക്കറ്റുകൾ എന്നിവ വിതരണം ചെയ്തു. ഈ വർഷത്തെ ആദ്യ പരിപാടി തൊഴിൽ മന്ത്രാലയത്തിലെ സീനിയർ ഒക്കുപേഷനൽ സേഫ്റ്റി എൻജിനീയർ ഹുസൈൻ അൽ ഹുസൈനിയും ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രനും ചേർന്ന് മറാസിയിലെ വർക്ക്സൈറ്റിൽ ഉദ്ഘാടനം ചെയ്തു.
ഇരുവരും വേനൽക്കാലത്ത് സ്വീകരിക്കേണ്ട സുരക്ഷ മുൻകരുതലുകളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ഉപദേഷ്ടാവ് അരുൾദാസ് തോമസ്, തേസ്റ്റ് ക്വഞ്ചേഴ്സ് 2024 കോഓഡിനേറ്റർമാരായ ശിവകുമാർ, ഫൈസൽ മടപ്പള്ളി, ഐ.സി.ആർ.എഫ് അംഗങ്ങളായ രാകേഷ് ശർമ, ജോൺ ഫിലിപ്പ്, സുബൈർ കണ്ണൂർ, സുരേഷ് ബാബു, നൗഷാദ്, അജയകൃഷ്ണൻ, പ്രകാശ് മോഹൻ, രുചി ചക്രവർത്തി, അനു ജോസ്, അൽത്തിയ ഡിസൂസ, സാന്ദ്ര പാലണ്ണ, ജോസ് എന്നിവർ പങ്കെടുത്തു.