ആലപ്പുഴ പ്രവാസി അസോസിയേഷൻ വനിതാവേദിയുടെ നേതൃത്വത്തിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു

New Project (27)

മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ, ബഹ്റൈൻ വനിതാവേദിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ക്ലബ്ബിൽ വച്ച് 16 വയസുവരെയുള്ള കുട്ടികളുടെ ചിത്രരചന മത്സരം സംഘടിപ്പിച്ചു. മത്സരം ഗ്രൂപ്പ്തിരിച്ച് A ഗ്രൂപ്പിൽ 6 വയസുവരയുള്ള കുട്ടികളും, B ഗ്രൂപ്പിൽ 7 മുതൽ 12 വയസുവരയുള്ളവരും, C ഗ്രൂപ്പിൽ 13 മുതൽ 16 വയസുവരയുള്ളവരും എന്ന രീതിയിൽ മത്സരം നടന്നു.

വനിതാവേദി പ്രസിഡന്റ്‌ ആതിര പ്രശാന്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ലൈഫ് മെന്റർ കോച്ച് ഡോ. അസ്മ മുഹമ്മദ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. വനിതാവേദി സെക്രട്ടറി സുനിത നായർ സ്വാഗതവും അസ്സോസ്സിയേഷൻ പ്രസിഡന്റ്‌ ജയ്സൺ കൂടാംപള്ളത്ത്, ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട്, ചാരിറ്റി കോർഡിനേറ്റൽ ജോർജ്ജ് അമ്പപ്പുഴ എന്നിവർ ആശംസയും അറിയിച്ചു.

സുബ്ബലക്ഷ്മി ശ്രീജിത്ത്, സംസമ അബ്ദുൽ ലയിൽ എന്നീ ജഡ്ജസിൻ്റെ നേതൃത്വത്തിൽ വിജയികളെ തിരഞ്ഞെടുത്തു.

മത്സര വിജയികൾ

A ഗ്രൂപ്പ്

1. ആർദ്ര രാജേഷ്
2. ടെസ്സ ഫ്രാൻസിസ്
3. അനിരുദ്ധ് ശ്രീറാം

B ഗ്രൂപ്പ്

1. നേഹ ജഗദീഷ്
2. Oindrila dey
3. ആൻഡ്രിയ സാറ
റിജോയ്

C ഗ്രൂപ്പ്

1. അമൃത ജയ്ബുഷ്
2. ശ്രീ ഭവാനി വിവേക്
3. മെഹ്ന ശ്രീനിവാസ്

വിജയികൾക്ക് ഇന്ത്യൻ സ്കൂൾ മുൻ വൈസ് പ്രിൻസിപ്പളും, PECA ഇന്റർനാഷണൽ എഡ്യൂക്കേഷൻ സെന്റർ ഡയറക്ടറുമായ വിനോദ് എസ്. എ സമ്മാനം നൽകി. വനിതാവേദി ട്രഷറർ ശാന്തി ശ്രീകുമാർ കൃതഞത രേഖപ്പെടുത്തി.

വനിതാവേദി ജോയിൻ സെക്രട്ടറി രാജി ശ്രീജിത്ത്‌, വനിതാവേദി എക്സിക്യൂട്ടിവ്‌ അംഗം മീര മുരളി, വനിതാവേദി അംഗം റ്റിൻസി ലിജോ, APAB വൈസ്പ്രസിഡന്റുമാരായ ഹരീഷ്‌ ചെങ്ങന്നൂർ, ശ്രീകുമാർ കറ്റാനം, സെക്രട്ടറി അനീഷ്‌ മാളികമുക്ക്‌, ജോ. ട്രഷറാർ സാം കാവാലം, മീഡിയ കോർഡിനേറ്റർ സുജേഷ്‌ എണ്ണയ്ക്കാട്‌, മെമ്പർഷിപ്‌ കോർഡിനേറ്റർ ലിജോ കൈനടി, ആർട്ട്സ്‌ & സ്പോർട്ട്‌ കോർഡിനേറ്റർ ജുബിൻ ചെങ്ങന്നൂർ, ഹെൽപ്പ്‌ ലൈൻ കോർഡിനേറ്റർ ശ്രീജിത്ത്‌ ആലപ്പുഴ എക്സിക്യൂട്ടീവ്‌ അംഗങ്ങൾ ആയ അനിൽ കായംകുളം, പൗലോസ്‌ കാവാലം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!