മനാമ: ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിൽ സൽമാനിയ ബ്ലഡ് ബാങ്കിൽ വച്ച് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തപ്പെട്ടു. ജൂലൈ 12 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ നടന്ന പരിപാടിയിൽ ഇടവക വികാരി ഫാ ജോൺസ് ജോൺസൺ, ഇടവക ട്രഷറർ സുജേഷ് ജോർജ്ജ്, ജോയിന്റ് സെക്രട്ടറി എൽദോ വി. കെ., ജോയിന്റ് ട്രഷറർ ജെൻസൺ ജേക്കബ്, മാനേജിങ് കമ്മറ്റി ഭാരവാഹികളായ ബിനുമോൻ ജേക്കബ് , എബി പി. ജേക്കബ്, പോൾ എ റ്റി, സോനു ഡാനിയേൽ സാം, റെൻസി തോമസ്, ജയമോൻ തങ്കച്ചൻ, സന്തോഷ് ആൻഡ്രൂസ് ഐസക് ഭക്തസംഘടന ഭാരവാഹികൾ എന്നിവർ ചേർന്ന് നേതൃത്വം നൽകി. ക്യാമ്പിൽ ഏകദേശം നൂറോളം അംഗങ്ങൾ പങ്കെടുത്തു.