മനാമ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കലാലയം സാംസ്കാരിക വേദി നടത്തിയ ‘ഇക്കോ വൈബ്’ പരിസ്ഥിതി ക്യാമ്പയനിന്റെ ഭാഗമായി ബഹ്റൈൻ പ്രവാസി മലയാളികൾക്കായി സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടി പ്രജുൽ ടി പ്രകാശ്. നിരവധി എൻട്രികൾ വന്ന മത്സരത്തിൽ ഏറ്റവും മികച്ചതും പരിസ്ഥിതി പാഠങ്ങൾ നൽകുന്നതുമായ ചിത്രം പ്രജുലിന്റേതാണെന്ന് ജൂറി വിലയിരുത്തി. ഇക്കോ വൈബ് ക്യാമ്പയിന്റെ ഭാഗമായി ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിൽ പരിസ്ഥിതി സൗഹൃദ സംഗമങ്ങൾ, ബോധവത്കരണം, ക്വിസ് മത്സരം, തുടങ്ങി വ്യത്യസ്തങ്ങളായ പദ്ധതികൾ നടത്തിയിരുന്നു.
ബഷീർ ഓർമ ദിനത്തിന്റെ ഭാഗമായി മാങ്കോസ്റ്റിൻ എന്ന പേരിൽ മുഹറഖ് കലാലയം സാംസ്കാരിക വേദി ഗുദൈബിയ്യയിൽ വെച്ച് നടത്തിയ പരിപാടിയിൽ വെച്ച് കേരളീയ സമാജം സാഹിത്യ വിഭാഗം മുൻ സെക്രട്ടറി ഫിറോസ് തിരുവത്ര ഫോട്ടോഗ്രാഫി മത്സരത്തിൻ ഒന്നാമതെത്തിയ പ്രജുലിന് പുരസ്‌കാരം നൽകി. ആർ എസ് സി നാഷനൽ ചെയർമാൻ ശിഹാബ് പരപ്പ, അഡ്വ. ശബീർ, മുഹമ്മദ് കുലുക്കല്ലൂർ, ബിജി തോമസ്, ഫസൽ ശിവപുരം, ഷബീർ വടകര, അഷ്റഫ് മങ്കര, സ്വഫ് വാൻ സഖാഫി, പങ്കെടുത്തു.
 
								 
															 
															 
															 
															 
															








