മനാമ: ചുരുങ്ങിയ കാലം കൊണ്ട് ജീവകാരുണ്യ കലാസാംസ്കാരിക രംഗത്ത് അറിയപ്പെടുന്ന കൂട്ടായ്മയായ സിസ്റ്റേഴ്സ് നെറ്റ്‌വർക്ക് ബഹ്‌റൈൻന്റെ നേതൃത്വത്തിൽ സീഫ് ഏരിയ ഉൾപ്പെടെ വിവിധ കൺസ്ട്രക്ഷൻ സൈറ്റുകളിൽ തൊഴിലാളികൾക്ക് കുടിവെള്ളം, ഫ്രൂട്സ്, മറ്റു ഭക്ഷണ പദാർത്ഥങ്ങളും വിതരണം ചെയ്തു. പ്രസിഡന്റ് അലീമ ബീവി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി മായ അച്ചു സ്വാഗതവും, സാമൂഹിക പ്രവർത്തകൻ സയ്യിദ് ഹനീഫ് വിതരണ ഉദ്ഘാടനവും നിർവഹിച്ചു. നൂറ്റി അൻപതിൽ പരം തൊഴിലാളികൾക്കുള്ള ഭക്ഷണ വിതരണത്തിന് ആയിഷ സയിദ് ഹനീഫ്, ജോയിന്റ് സെക്രട്ടറി ഷംല നസീർ, എക്സിക്യൂട്ടീവ് അംഗങ്ങളായ മായാരാജു, ഷെറിൻ, ജമീല, ഹുസൈബ, മേരി, ഗ്രൂപ്പിലെ മറ്റംഗങ്ങളും നേതൃത്വം നൽകി. മുഖ്യ രക്ഷാധികാരി ഷക്കീല മുഹമ്മദ് നന്ദി പറഞ്ഞു.
