മനാമ: വൈക്കം മുഹമ്മദ് ബഷീർ ഓർമദിനത്തോടനുബന്ധിച്ച് മനാമ സോൺ കലാലയം സാംസ്കാരികവേദി ‘മാങ്കോസ്റ്റീൻ ‘എന്ന പേരിൽ ചർച്ച സംഗമം സംഘടിപ്പിച്ചു. വൈക്കം മുഹമ്മദ് ബഷീര്‍ വിട പറഞ്ഞു മൂന്നു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ ചിന്തകള്‍ക്കും ആഖ്യാനങ്ങള്‍ക്കും സാമൂഹിക പ്രസക്തിയുണ്ടെന്ന് കാലം തെളിയിക്കുന്നതായി ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
സൽമാബാദ് സുന്നി സെന്ററിൽ നടന്ന സംഗമം ‘പ്രമുഖ മാധ്യമ പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ ഇ വി രാജീവൻ ഉദ്ഘാടനം ചെയ്തു. ബഷീർ സാഹിത്യത്തിന്റെ സാമൂഹിക സ്വാധീനം, പ്രകൃതിയോടുള്ള കാഴ്ചപ്പാട്, ബഷീർ കൃതികളിലെ ദാർശനികത എന്നീ വിഷയങ്ങളിലായി ഐ സി എഫ് പ്രതിനിധി ഫൈസൽ ചെറുവണ്ണൂർ,രിസല സ്റ്റഡി സർക്കിൾ നാഷനൽ നേതാക്കളായ മൻസൂർ അഹ്സനി,സഫ്‌വാൻ സഖാഫി എന്നിവർ സംസാരിച്ചു. അബ്ദു റഹീം സഖാഫി വരവൂർ, മുനീർ സഖാഫി, അശ്റഫ് മങ്കര, എന്നിവർ സംബന്ധിച്ചു. ആർ എസ് സി മനാമ സോൺ ചെയർമാൻ അൽത്താഫ് അസ്ഹരി മോഡറേറ്റർ ആയിരുന്നു. ഫാസിൽ സ്വാഗതവും അബ്ദുൽ റഊഫ് നന്ദിയും പറഞ്ഞു.