ബഹ്‌റൈന്‍ ലാല്‍ കെയേഴ്സ് 2018 കലണ്ടര്‍ പത്മഭൂഷൺ മോഹൻലാലിന് കൈമാറി

മനാമ: ബഹ്‌റൈൻ‍ ലാൽ കെയേഴ്സ് 2018 ൽ നടത്തിയ ജീവകാരുണ്യ പ്രവർ‍ത്തനങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ 2019 ലെ കലണ്ടർ‍ പത്മഭൂഷൺ മോഹൻലാലിന് ലാൽ കെയേഴ്സ് ബഹ്‌റൈൻ എക്സിക്യു്ട്ടീവ് അംഗം അജീഷ് മാത്യു കൈമാറി. കലണ്ടറിന്റെ പ്രകാശനകർമ്മം ബഹ്‌റൈനിൽ വച്ച് പ്രശസ്ത മലയാള സിനിമാതാരം ജയസൂര്യ നേരത്തെ നിർവഹിച്ചിരുന്നു. ബഹ്‌റൈൻ‍ ലാൽ കെയേഴ്സ് നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങൾ‍ക്കും എല്ലാ ബഹ്‌റൈൻ‍ ലാൽ‍ കെയേഴ്സ് അംഗങ്ങൾക്കും മോഹൻലാൽ തന്റെ അഭിനന്ദനവും, ആശംസകളും അറിയിക്കുകയും ചെയ്തതായി ലാല്‍കെയേഴ്സ് ഭാരവാഹികളായ ജഗത് കൃഷ്ണകുമാര്‍, എഫ്.എം.ഫൈസല്‍ എന്നിവര്‍ അറിയിച്ചു.