ചലച്ചിത്ര പ്രേമികളുടെ കൂട്ടായ്മ 24 എഫ് ആർ എഫ് ബഹ്‌റൈൻ ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ചു

മാനവ മൈത്രിയുടെ സന്ദേശം വിളിച്ചോതി പരിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ചു ചലച്ചിത്ര പ്രേമികളുടെ കൂട്ടായ്മയായ 24 എഫ് ആർ എഫ് ബഹ്‌റൈൻ ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ചു.


ഇന്നലെ വൈകിട്ട് സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റ് പാർട്ടി ഹാളിൽ വെച്ച് നടന്ന ഇഫ്‌താർ വിരുന്നിൽ 24 എഫ് ആർ എഫ് അംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. തുടർന്ന് നടന്ന ജനറൽ മീറ്റിങ്ങിൽ നാട്ടിൽ നിന്ന് എത്തിച്ച പുതിയ ലക്കം 24 ഫ്രെയിംസ് മാഗസിന്റെ വിതരണവും നടന്നു.