ബഹ്റൈൻ പ്രതിഭയുടെ നാൽപതാം വാർഷികാഘോഷം; ബഹ്‌റൈനിലും കേരളത്തിലും വിപുലമായ പരിപാടികൾ

WhatsApp Image 2024-07-29 at 5.44.10 PM

മനാമ: കേരളത്തിൽ വെച്ച് തുടക്കം കുറിക്കുന്ന വാർഷിക ആഘോഷ പരിപാടിയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിക്കും. കോഴിക്കോട് ജില്ലയിലെ വടകര ഇരിങ്ങൽ ക്രഫ്റ്റ് വില്ലയിൽ (സർഗാലയ) സെ പ്റ്റംബർ 1-ന് രാവിലെ 9മണിമുതൽ വൈകുന്നേരം 6മണിവരെ വിവിധങ്ങളായ കലാ പരിപാടികളോടെ ആഘോഷം അരങ്ങേറും.

പരിപാടികളുടെ വിജയത്തിനായി വടകര മുനിസിപ്പാലിറ്റി പാർക്കിൽ വെച്ച് വിപുലമായ സ്വാഗത സംഘ യോഗം ചേരുകയുണ്ടായി. യോഗം വടകര സഹകരണ ആശുപത്രിപ്രസിഡണ്ട്‌ ആർ. ഗോപാലൻ ഉൽഘടനം ചെയ്തു. പ്രതിഭയുടെ മുൻ സാരഥി സതീന്ദ്രൻ കണ്ണൂർ അദ്ധ്യക്ഷനായിരുന്നു. പ്രതിഭ മുൻ ജനറൽ സെക്രട്ടറി പി. ചന്ദ്രൻ നാല്പതാം വാർഷിക പരിപാടികളെക്കുറിച്ചു വിശദീകരിച്ചു.

ടി.പി. ബിനീഷ്, കെ ശ്രീധരൻ, എംകെ ബാബു, കെ.കെ. ശങ്കരൻ, അഡ്വ : കെ.എം.രാംദാസ്, എൻ. .ഗോവിന്ദൻ, പ്രദീപ് പത്തേരി റീഗ പ്രദീപ്‌ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രതിഭ മുൻ ജനറൽ സിക്രട്ടറി ശശി പറമ്പത്ത് സ്വാഗതവും രക്ഷാധികാരി സമിതി മുൻ അംഗമായിരുന്ന കെ.എം.രാമചന്ദ്രൻ നന്ദിയും പറഞ്ഞു. വടകര മുനിസിപ്പൽ ചെയർപേഴ്സൺ കെ പി ബിന്ദു, ഊരാളുങ്കൽ ലേബർ സൊസൈറ്റി ചെയർമാൻ പാലേരി രമേശൻ, ഭാസ്കരൻ മാസ്റ്റർ എന്നിവർ അംഗങ്ങളായ രക്ഷാധികാരി സമിതിയും, സുബൈർ കണ്ണൂർ -ചെയർമാൻ, ശശിപറമ്പത്ത്- ജനറൽ കൺവീനർ , കെ ശ്രീധരൻ, പി.ടി .നാരായണൻ,പി ചന്ദ്രൻ എം. കെ. ബാബു എന്നിവർ വൈസ് ചെയർമാൻമാരും ടി. പി ബിനീഷ്, കെ കെ ശങ്കരൻ, എൻ ഗോവിന്ദൻ, വിജയൻ ഗുരുവായൂർ,പി.ടി.തോമസ് എന്നിവർ കൺവീനർമാരായും, സതീന്ദ്രൻ കണ്ണൂർ ട്രഷററായും ,വിവിധങ്ങളായ സബ് കമ്മിറ്റികളും അതിൻറെ ഭാരവാഹികളും അടങ്ങിയ വിപുലമായ സംഘാടകസമിതി രൂപീകരിക്കപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!