കൈരളി മനാമ ബഹ്റൈൻ കൂട്ടായ്മക്ക് പുതിയ ഭാരവാഹികൾ

New Project (13)

മനാമ: ബഹ്റൈൻ പ്രവാസി മലയാളികൾക്കിടയിലെ ക്ഷേമ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കൈരളി മനാമ ബഹ്റൈൻ കൂട്ടായ്മ പുതിയ ഭാരവാഹികളെ തിരത്തെടുത്തു. കൺവീനർ ലത്തീഫ് മരക്കാട്ടിൻ്റെ നിയന്ത്രണത്തിൽ നടന്ന യോഗത്തിൽ പ്രസിഡൻ്റായി അബ്ദുള്ള കോയയേയും സെക്രട്ടറിയായി പ്രകാശൻ മയ്യിലിനേയും, ട്രഷററായി ഷമീർ എം കോയയേയും തിരഞ്ഞെടുത്തു.

വൈസ്പ്രസിഡൻ്റ്മാരായി നസീർ എൻ. കെ, രാജേഷ് ഉക്രംപാടി ജോയിന്റ് സെക്രട്ടറിമാരായി ശ്രീജേഷ് വടകര, നൗഷാദ് കണ്ണൂർ കോർഡിനേറ്റർമാരായി റമീസ് കാളികാവ്, നജീബ്, സുബൈർ ഒ.വി മീഡിയ കോർഡിനേറ്ററായി സുജേഷ് എണ്ണയ്ക്കാടിനേയും തിരഞ്ഞെടുത്തു. എക്സിക്യൂട്ടിവ് അംഗങ്ങളായിഷമീർ സലീം, സുമേഷ് ബി ടി സി, ബഷീർ ടി. എ, അക്ബർ ചെറോത്ത്, ഷുക്കൂർ, റഷീദ് എൻ പാവണ്ടൂർ, വാജിബ് ഗുരുവായൂർ, അതുൽ കൃഷ്ണൻ, ഇബ്രാഹിം കോയഞ്ചേരി, സന്ദീപ് തൃശ്ശൂർ, രാജേഷ് പുഞ്ചവയൽ, മുസ്തഫ പുതുപൊന്നാനി, ഹാറൂൺ കൊയിലാണ്ടി, ജാഫർ ഇ. സി എന്നിവരേയും തിരഞ്ഞെടുത്തു.

പ്രവാസി സമൂഹം നേരിടുന്ന നിരവധി പ്രശ്‌നങ്ങളുണ്ട് ആ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു പൊതു വേദിയെന്നതാണ് സംഘടനയുടെ ഉദ്ദേശ്യം. അവരുടെ സാമൂഹ്യവും സാംസ്‌കാരികവുമായ പുരോഗതിക്കു വേണ്ടി പ്രവർത്തിക്കുക, ജന്മനാട് കാണാൻ ആഗ്രഹിച്ചിട്ടും നിയമ കുരുക്കിന്റെ മാറാപ്പ് പേറി വർഷങ്ങളോളം അലയേണ്ടി വരുന്നവരെയും, മാറാരോഗങ്ങളാൽ പ്രയാസപ്പെടുന്നവരെയും, പലവിധ ക്ലേശങ്ങളാൽ ബുദ്ധിമുട്ടുന്നവരെയും ചേർത്തുപിടിക്കുക എന്നതാണ് പരമമായ ലക്ഷ്യമെന്നും ഭാരവാഹികൾ വിശദീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!