മനാമ: ഉരുൾ പൊട്ടലുണ്ടായ വയനാട് ചൂരൽമല മുണ്ടക്കൈ പ്രദേശങ്ങളിലെ ദുരിതമനുഭവിക്കുന്നവരുടെ പുന്നരധിവാസ പദ്ധതികൾക്കായി ഐ.സി.എഫ്. പ്രഖ്യാപിച്ച രണ്ട് കോടി സഹായ ഫണ്ടിലേക്ക് റിഫ സെൻട്രൽ നാല് ലക്ഷം രൂപ കൈമാറി. കേരള സര്‍ക്കാരുമായി ചേർന്ന് മാതൃ സംഘടനയായ കേരള മുസ്‌ലിം ജമാഅത് നടത്തുന്ന പുനരധിവാസ പദ്ധതികളാണ് ഐസിഎഫ് ഏറ്റെടുക്കുന്നത്.
ചടങ്ങിൽ സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര , പി.എം. സുലൈമാൻ ഹാജി, സുബൈർ കണ്ണൂർ, അഡ്വ: എം.സി. അബ്ദുൾ കരീം,, ഷാനവാസ് മദനി, റഫീക്ക് ലത്വീഫി വരവൂർ, സിയാദ് വളപട്ടണം, ശംസുദ്ധീൻ സു ഹരി വയനാട് എന്നിവർ സംബന്ധിച്ചു.