മനാമ: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി റയ്യാൻ സ്റ്റഡി സെന്റർ സംഘടിപ്പിക്കുന്ന സെമിനാർ ഓഗസ്റ്റ് 16 വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സിറാജ് പള്ളിക്കര (മീഡിയ വൺ), റഫീഖ് തോട്ടക്കര (കെ.എം.സി.സി.), സമീർ ഫാറൂഖി (അൽ മന്നാഇ സെന്റർ) റഷീദ് മാഹി (തണൽ ബഹ്‌റൈൻ ചാപ്റ്റർ) എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിക്കും. അൽ മന്നാഇ മലയാള വിഭാഗം സെക്രട്ടറി രിസാലുദ്ദീൻ, യുവ കവി സാദിഖ് ബിൻ യഹ്‌യ എന്നിവരും സെമിനാറിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വിദ്യാർത്ഥികൾക്കുള്ള വിവിധ പരിപാടികൾ ഇന്ന് വൈകീട്ട് മുതൽ റയ്യാൻ സ്റ്റഡി സെന്ററിൽ നടക്കുന്നതാണ്. പരിപാടിയിലേക്ക് സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.