മനാമ: ഫഹദാൻ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ അമേസിംഗ് ബഹ്റൈൻ, ബോനോവോ കൺസപ്റ്റ് ടൂറിസം എന്നീ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ബഹ്റൈൻ മലയാളി ബിസിനസ് ഫോറവുമായി സഹകരിച്ച് ചൈനയിലെ ഏറ്റവും വലിയ വ്യാപാര പരിപാടിയായ കാന്റൺ ഫെയർ 2024ൽ പങ്കെടുക്കുന്നതിനായി ബിസിനസ് ടൂർ പാക്കേജ് സംഘടിപ്പിക്കുന്നു.
ഫഹ്ദാൻ ഗ്രൂപ് ഹെഡ് ഓഫിസിൽ ടൂർ പാക്കേജ് ഡയറക്ടർ നിസാർ ഫഹ്ദാനും ബോനാവോ കൺസെപ്റ്റ് ട്രിപ് ഡിസൈനേഴ്സ് മാനേജിങ് ഡയറക്ടർ ജാഫർ മനുവും അനാച്ഛാദനം ചെയ്തു. ബഹ്റൈനിലെയും സൗദി അറേബ്യയിലെയും ബിസിനസ് ഫ്രറ്റേണിറ്റി സന്നിഹിതരായിരുന്നു. ബിസിനസ് വിപുലീകരിക്കുന്നതിനും പുതിയ സംരംഭം തുടങ്ങുന്നതിനും പുതിയ ഉൽപന്ന അപ്ഡേറ്റുകൾ നേടുന്നതിനും മേള സഹായകമായിരിക്കും.
ഒമ്പത് രാത്രികളും 10 പകലുകളുമടങ്ങുന്ന പാക്കേജിൽ മൊത്തവ്യാപാര മാർക്കറ്റുകൾ, ഫാക്ടറികൾ, ഇറക്കുമതി, കയറ്റുമതി കമ്പനികൾ എന്നിവ സന്ദർശിക്കും. പ്രസിദ്ധമായ ചിമെലോങ് ഇന്റർനാഷനൽ സർക്കസും 600 മീറ്റർ ഉയരമുള്ള കാന്റൺ ടവറിന്റെ മുകളിലേക്ക് പോകാനുമുള്ള അവസരവും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വയനാട് ദുരന്ത പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സി.എം.ഡി.ആർ.എഫ്) ഫഹദാൻ ഗ്രൂപ്പിന്റെ സംഭാവനയും ചടങ്ങിൽ കൈമാറി.ബി.എം.ബി.എഫ് ഭാരവാഹി ബഷീർ അമ്പലായി, ഐ.സി.ആർ.എഫ്. അംഗം സുബൈർ കണ്ണൂർ, ബിസിനസുകാരായ നജീബ് കടലായി, ഫസൽ ഹഖ്, എ.പി. ഫൈസൽ, എസ്.വി. ബഷീർ, ശശി യൂനിയൻ ഗ്രൂപ്, എടത്തൊടി ഭാസ്കരൻ എന്നിവർ പങ്കെടുത്തു. പാക്കേജിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി: 33533131,33533113. അല്ലെങ്കിൽ ഇ-മെയിൽ: tours@book- amazing.com / gm@book-amazing.com.