bahrainvartha-official-logo
Search
Close this search box.

അറബിക് കാലിഗ്രഫിയിൽ കഴിവ് തെളിയിച്ച് ബഹ്‌റൈൻ മലയാളി വിദ്യാർത്ഥിനി

New Project (4)

മനാമ: അവധിക്കാലം സാങ്കേതിക ഉപകരണങ്ങളിൽ കളിച്ചു തീർക്കുന്ന പുതിയ കാലത്ത് അറബിക് കലിഗ്രഫിയിൽ വിസ്മയം തീർത്ത് മാതൃകയായിരിക്കയാണ് സൽമാബാദ് മജ്മഉ തഅലീമിൽ ഖുർആൻ മദ്രസ്സ വിദ്യാർത്ഥി നൂറ. ഈ അവധിക്കാലത്ത്
അസ്മാഉൽ ഹുസ്നയുടെ കാലിഗ്രഫി ചെയ്യുകയെന്ന ലക്ഷ്യം അതി മനോഹരമായാണ് നൂറ പൂർത്തിയാക്കിയത്.

ബഹ്റൈൻ സാഹിത്യോത്സവ്കളിലും മറ്റും നിരവധി തവണ മത്സരിച്ച് വിജയിച്ച നൂറ ഐ.സി എഫ് സൽമാബാദ് സെൻട്രൽ ഫിനാൻസ് സെക്രട്ടറി അഷ്റഫ് കോട്ടക്കലിന്റെ മകളാണ്. അവധിക്കാലം ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയ നൂറയെ സൽമാബാദ് മദ്രസ്സ മാനേജ്മെന്റും അദ്ധ്യാപകരും അനുമോദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!