മനാമ: ബഹ്റൈനിലെ 16 ഓളം പ്രമുഖ ടീമുകൾ അണിനിരന്ന ജിസിഎല്ലും ശിവാനി ശിവവും സംയുക്തമായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ ലെജൻഡ്സ് യുണൈറ്റഡ് ചാമ്പ്യൻമാരായി. ബുസൈറ്റിനിൽ ബി ടി സി ഒ ( ജെ സി എൽ)ഗ്രൗണ്ടിൽ അരങ്ങേറിയ ഫൈനൽ മൽസരത്തിൽ റാപ്‌റ്റേഴ്‌സ് ഇലവനെ തോൽപിച്ചാണ് ലെജൻഡ്‌സ് യുണൈറ്റഡ് മിനി ചാമ്പ്യൻസ് കപ്പ് ട്രോഫി സ്വന്തമാക്കിയത്.
ആവേശകരമായ ഫൈനലിൽ, ആദ്യം ബാറ്റ് ചെയ്ത ലെജൻഡ്‌സ് യുണൈറ്റഡ് നിശ്ചിത10 ഓവറിൽ 119/7 എന്ന മികച്ച സ്കോർ ഉയർത്തി. 26 പന്തിൽ 2 സിക്‌സറടക്കം 49 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഫാസിൽ ടീമിന് മികച്ച തുടക്കമാണ് നൽകിയത്. 6 പന്തിൽ 16 റൺസെടുത്ത റിഹാൻ മറുവശത്ത് ഉറച്ച പിന്തുണ നൽകി. പിന്നീട് വന്ന പിഞ്ച്-ഹിറ്റർ അബ്ദുള്ള നിർണായകമായ ഇന്നിഗ്സിൽ വെറും 19 പന്തിൽ 4 കൂറ്റൻ സിക്‌സറുകളോടെ 41 റൺസ് അടിച്ചുകൂട്ടി.
മറുപടി ബാറ്റിംഗിനിറങ്ങിയ റാപ്റ്റോഴ്സ് ഇലവൻ 116 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. ലെജൻഡ്‌സ് ഓപ്പൺ ബൗളേഴ്സ് ജോഡികളായ താജ്-അക്സീർ 4 ഓവറിൽ 20 റൺസ് മാത്രം വിട്ടുകൊടുത്ത് എതിർ ടീമിനെ സമ്മർദ്ദത്തിലാക്കി. റാപ്‌റ്റേഴ്‌സിൻ്റെ ക്യാപ്റ്റൻ അൻസാദും 27 റഹ്മാൻ40 എന്നിവയുടെ സ്‌ഫോടനാത്മക ബാറ്റിംഗിലൂടെ ടീമിന് പ്രതീക്ഷ നൽകി. അവസാന ഓവറിൽ ജയിക്കാൻ11 റൺസായി ചുരുക്കി.
അവസാന ഓവർ എറിഞ്ഞ് സോനു ലെജൻഡ്സിന് വിജയം സമ്മാനിച്ചു. മികച്ച ബാറ്റ്സ്മാനായ് സക്കീർ(റാപ്റ്റേഴ്സ്) ബൗളർ ആയി അൻഷാദും(റാപ്റ്റേഴ്സ്) അൽ റൗണ്ടർ ആയി സോനുവും(ലെജൻഡ്സ്) മാൻ ഓഫ് ദി ഫൈനൽ ആയി ഫാസിൽ (ലെജൻഡ്സ്) ബാറ്റർ ഓഫ് ദി ഫൈനൽ അബ്ദുള്ള(ലെജൻഡ്സ്) തിരഞ്ഞെടുത്തു. വിജയികൾക്ക് സിജു വർഗീസ് ട്രോഫികൾ നൽകി.