ഐ.സി. എഫ്. ബഹ്റൈൻ 45-ാം വാർഷികം: പോസ്റ്റർ പ്രകാശനം ചെയ്തു

WhatsApp Image 2024-08-30 at 2.17.12 PM

മനാമ: പ്രവാസത്തിന്റെ അഭയം എന്ന ശീർഷകത്തിൽ ബഹ്‌റൈൻ സാമൂഹിക രംഗത്ത് നാലരപ്പതിറ്റാണ്ട് പൂർത്തിയാക്കിയ ഐ.സി. എഫ്.ന്റെ 45 -ാം വാർഷിക ഉദ്ഘാടന സമ്മേളന പ്രചരണങ്ങൾക്ക് തുടക്കമായി. ഒരു വർഷം നീണ്ടു നിൽക്കുന്ന വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനവും ഇന്റർ നാഷനൽ മീലാദ് കോൺഫ്രൻസും സപ്തംബർ 22 ഞായറാഴച വൈകീട്ട് ഇസാ ടൗൺ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിലാണ് നടക്കുന്നത്.

ഐ.സി. എഫ്. ബഹ്റൈൻ നാഷനൽ കമ്മിറ്റിക്ക് കീഴിലായി 8 സെൻട്രൽ കമ്മിറ്റികളും 42 യൂനിറ്റ് ഘടകങ്ങളും പ്രവർത്തന രംഗത്ത് സജീവമാണ്. ദഅവാ, എജുക്കേഷൻ, വെൽഫെയർ & സർവീസ്, പബ്ലിക്കേഷൻ , അഡ്മിൻ & പബ്ലിക് റിലേഷൻ, ഓർഗനൈസേഷൻ എന്നീ സമിതികളാണ് പ്രവർത്തന പദ്ധതികൾക്ക് നേതൃത്വം നൽകുന്നു.

മുഹറഖ് സുന്നി സെന്ററിൽ സ്വാഗത സംഘം ചെയർമാൻ അബ്ദുൾ ഹകീം സഖാഫിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമം ഐ.സി.എഫ്. നാഷനൽ പ്രസിഡണ്ട് കെ.സി. സൈനുദ്ധീൻ സഖാഫി ഉദ്ഘാടനം ചെയ്തു. . സ്വാഗത സംഘം ജനറൽ കൺവീനർ ഷാനവാസ് മദനി, ഭാരവാഹികളായ ഷംസു പൂക്കയിൽ, അബ്ദുസ്സമദ് കാക്കടവ്, സലാം പെരുവയൽ,, മുഹമ്മദ് കോമത്ത് ഷഫീക്ക് കെ. പി എന്നിവർ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!