എം.ടി യുടെ ‘മഹാസാഗരം’ അരങ്ങിലെത്തിക്കാനൊരുങ്ങി ബഹ്റൈൻ പ്രതിഭ

മനാമ: ബഹ്‌റൈൻ പ്രതിഭയുടെ നാല്പതാം വാർഷിക ആഘോഷങ്ങളോടനുബന്ധിച്ച് മലയാളത്തിന്റെ പ്രിയ കഥാകാരൻ എം. ടി. വാസുദേവൻ നായരുടെ ജീവിതവും അദ്ദേഹത്തിൻ്റെ പന്ത്രണ്ട് രചനകളും കോർത്തിണക്കിയ ‘മഹാസാഗരം’ ഡിസംബർ മാസം ബഹ്റൈൻ പ്രതിഭ നാടക വേദി ബഹ്റൈൻ അരങ്ങിലെത്തിക്കുന്നു. അകാലത്തിൽ പൊലിഞ്ഞു പോയ വിശ്രുത നാടകക്കാരൻ പ്രശാന്ത് നാരായണനാണ് മഹാ സാഗരം അണിയിച്ചൊരുക്കിയത്. തൻ്റെ അവസാന കാലം അദ്ദേഹം സ്റ്റേജിൽ അവതരിപ്പിച്ചു കൊണ്ടിരുന്ന നാടകം കൂടിയാണ് മഹാസാഗരം.

 

പ്രസിദ്ധ എഴുത്തുകാരൻ വി.ആർ സുധീഷ് ആണ് മഹാ സാഗരത്തിൻ്റെ നാടക ഭാഷ ഒരുക്കിയത്. എം.ടി.യുടെ നവതി ആഘോഷവും പ്രശാന്ത് നാരായണൻ്റെ അനുസ്മരണവും ഒരുമിച്ച് ചേരുന്ന അവിസ്മരണീയ അരങ്ങാവും പ്രതിഭയുടെ നാല്പതാ വർഷിക വേദി. അമ്പതിൽ പരം കലാകാരന്മാരെ അണിനിരത്തി ഈ നാടകം ബഹ്‌റൈൻ പ്രതിഭക്ക് വേണ്ടി സംവിധാനം ചെയ്യുന്നത് ബഹ്‌റൈനിലെ അറിയപ്പെടുന്ന നാടക കലാകാരൻ വിനോദ് വി ദേവനാണ്.

 

നാടകത്തിന്റെ ആദ്യ പോസ്റ്റർ പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ നാടകത്തിന്റെ സംവിധായകൻ വിനോദ് വി ദേവന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ, നാടകവേദി കൺവീനർ എൻ.കെ.അശോകൻ, പ്രതിഭ മുഖ്യ രക്ഷാധികാരി പി.ശ്രീജിത്ത്‌, പ്രതിഭ രക്ഷാധികാരി സമിതി അംഗം എൻ. കെ. വീരമണി, വനിതാ വേദി സെക്രട്ടറി റീഗ പ്രദീപ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. നാടകത്തിൻ്റെ റിസേർച്ച്സ്റ്റഡി നടത്തിയത് പ്രശാന്ത് നാരായണൻ്റെ പങ്കാളി കല സാവിത്രിയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!