സിംസ് ബഹ്‌റൈൻ ഓണം മഹോത്സവം 2024; ലോഗോ പ്രകാശനം ചെയ്തു

New Project (5)

മനാമ: സീറോ മലബാർ സൊസൈറ്റി (സിംസ്) അണിയിച്ചൊരുക്കുന്ന BFC – സിംസ് ഓണം മഹോത്സവം 2024 ന്റെ ഉദ്‌ഘാടനവും ലോഗോ പ്രകാശനവും ആഗസ്റ്റ് 30 വെള്ളിയാഴ്ച സിംസ് ഗുഡ്‌വിൻ ഹാളിൽ വച്ചു നടത്തപ്പെട്ടു. സിംസ് പ്രസിഡന്റ് ഷാജൻ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സബിൻ കുര്യാക്കോസ് സ്വാഗതം ആശംസിച്ചു. കോർ കമ്മിറ്റി ചെയര്മാന് പോൾ ഉറുവത്, ഓണം മഹോത്സവം ജനറൽ കൺവീനർ പോളി വിതയത്തിൽ, സിംസ് ഭരണസമിതി അംഗങ്ങളായ ജെയ്‌മി തെറ്റയിൽ, ജിജോ ജോർജ്, ലൈജു തോമസ് എന്നിവർക്കൊപ്പം സിംസിന്റെ മുൻ ഭരണസമിതി അംഗങ്ങളായ ജേക്കബ് വാഴപ്പള്ളി, ബെന്നി വര്ഗീസ്, പി ടി ജോസഫ്,സജു സ്റ്റീഫൻ, ജോജി കുര്യൻ എന്നിവരും പങ്കെടുത്തു.

 

സിംസ് കളിമുറ്റം സമ്മർ ക്യാമ്പിന്റെ ഗ്രാൻഡ് ഫിനാലെയും ഇതേ ചടങ്ങിൽ നടത്തപ്പെട്ടു. കളിമുറ്റം സമ്മർക്യാമ്പിലെ കുട്ടികളുടെയും വോളന്ടീഴ്സിന്റെയും കലാ പരിപാടികൾ ചടങ്ങിന്റെ മുഖ്യ ആകർഷണം ആയിരുന്നു. കളിമുറ്റം സമ്മർ ക്യാമ്പ് കൺവീനർ ഷെൻസി മാർട്ടിൻ, ലിജി ജോൺസൻ എന്നിവർ ആശംസ അറിയിക്കുകയും, ക്യാമ്പ് കോഓർഡിനേറ്റർ റെജു ആൻഡ്രൂ നന്ദി പറയുകയും ചെയ്തു. BFC-സിംസ് ഓണം മഹോത്സവത്തിന്റെ ഭാഗമായി 1500 ഇൽ പരം ആളുകൾ പങ്കെടുക്കുന്ന മെഗാ ഓണസദ്യ, സെപ്റ്റംബർ 15ന് തിരുവോണ ദിവസത്തിൽ നടത്തപ്പെടും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!