മനാമ: ബഹ്‌റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ നേത്യത്വത്തില്‍ മലങ്കര മാര്‍ത്തോമ്മാ സഭയുടെ അടൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ മാത്യൂസ് മാർ സെറാഫീം എപ്പിസ്‌കോപ്പയ്ക്ക് സ്വീകരണം നല്‍കി. കെ.സി.ഇ.സി വൈസ് പ്രസിഡണ്ട് ആയ റവ. ബിബിന്‍സ് മാത്യൂസ് ഓമനാലിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ സ്വീകരണ യോഗത്തിന് റവ. മാത്യൂ ചാക്കോ സ്വാഗതം അറിയിച്ചു.
അതോടൊപ്പം കെ. സി. ഇ. സി. യുടെ പുതിയ വൈസ് പ്രസിഡണ്ട്മാരാായി സ്ഥാനമേറ്റ റവ. ബിജു ജോണ്‍ (ബഹ്‌റൈന്‍ മാര്‍ത്തോമാ പാരീഷ് വികാര്‍), റവ. മാത്യൂസ് ഡേവിഡ് (ബഹ്‌റൈന്‍ മലയാളി സി. എസ്. ഐ. പാരീഷ് വികാര്‍) ജെയിംസ് ജോണ്‍ (കേരളാ കാത്തലിക്ക് അസ്സോസിയേഷന്‍ പ്രസിഡണ്ട്) എന്നിവര്‍ക്കും സ്വീകരണം നല്‍കി. റവ. ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍, റവ. അനൂപ് സാം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ട്രഷറാര്‍ വിനു ക്രിസ്റ്റി നന്ദിയും അര്‍പ്പിച്ചു.