മനാമ: ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമാ പാരിഷ് പതിനെട്ടാംമത് ഇടവക ദിനം സെപ്റ്റംബർ 6 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് അടൂർ ഭദ്രാസനാദ്ധ്യക്ഷൻ റൈറ്റ് . റവ. മാത്യൂസ് മാർ സെറാഫിം തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന നടത്തപ്പെട്ടു. തുടർന്ന് നടത്തിയ സമ്മേളനത്തിൽ ഇടവക വികാരി റവ. മാത്യു ചാക്കോ അധ്യക്ഷ പദവി അലങ്കരിച്ചു. ഇന്ത്യൻ അംബാസ്സഡർ വിനോദ് കെ. ജേക്കബ് മുഖ്യ അതിഥി ആയിരുന്നു. ഇടവക സെക്രട്ടറി എബി വർഗീസ് ഇടവക റിപ്പോർട്ട് അവതരിപ്പിച്ചു.
ബഹ്‌റൈൻ മാർത്തോമാ പാരീഷ്, സൗത്ത് കേരള സി. എസ്. ഐ ചർച്ച്, സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച്, സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് ചർച്ച്, ബഹ്‌റൈൻ മലയാളീ സി. എസ്. ഐ ചർച്ച് എന്നീ ഇടവകകളിലെ വൈദീകർ യോഗത്തിൽ സന്നിഹിതരായിരുന്നു. ഇടവകയിലെ പോഷക സംഘടനകൾ ആശംസകൾ അറിയിച്ചു. ഇടവക ട്രസ്റ്റീ ജിജു കെ. ഫിലിപ്പ് വന്നു കൂടിയ ഏവർക്കും നന്ദി അറിയിച്ചു. ജോൺ തോക്കാടൻ, അനീഷ്. സി. മാത്യൂ കൺവീനേഴ്സ് ആയി പ്രവർത്തിച്ചു. ഒരു മണിയോടുകൂടി യോഗം പര്യവസാനിച്ചു.