മനാമ: ബഹ്റൈനിൽ വേനൽക്കാല തൊഴിൽ നിയന്ത്രണം മൂന്നു മാസമാക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് മൈഗ്രന്റ് വർക്കേഴ്സ് പ്രൊട്ടക്ഷൻ സൊസൈറ്റി (എം.ഡബ്ല്യു.പി.എസ്). പ്രവാസികളുടെ ആരോഗ്യവും സുരക്ഷിതത്വവും ക്ഷേമവും ഉയർത്തിപ്പിടിക്കാനുള്ള പ്രതിബദ്ധതയുടെ തെളിവാണിത്.
വേനലിൽ കഠിനമായ തൊഴിൽ അന്തരീക്ഷത്തിലാണ് തൊഴിലാളികൾ ജോലി ചെയ്യുന്നത്. തൊഴിലാളികളുടെ സുരക്ഷക്ക് മുൻതൂക്കം നൽകുന്ന ഈ തീരുമാനമെടുത്തതിന് സർക്കാറിനെ അഭിനന്ദിക്കുകയാണെന്നും മൈഗ്രന്റ് വർക്കേഴ്സ് പ്രൊട്ടക്ഷൻ സൊസൈറ്റി ചെയർപേഴ്സൻ മോന അൽമോയിദ് പറഞ്ഞു.
രണ്ട് മാസത്തെ വേനൽക്കാല തൊഴിൽ നിയന്ത്രണം നീട്ടണമെന്നാവശ്യപ്പെട്ട് എം.ഡബ്ല്യു.പി.എസ് കാമ്പയിൻ ആരംഭിച്ചിരുന്നു. തൊഴിൽ മന്ത്രിക്ക് ഇതുസംബന്ധിച്ച് നിവേദനം നൽകുകയും ചെയ്തിരുന്നു.