മനാമ: മയ്യഴിയിലും സമീപ പ്രദേശങ്ങളിലും നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഏകോപനത്തിന്റെ ഭാഗമായി മയ്യഴിക്കൂട്ടം യോഗം ചേർന്നു. മുജീബ് മാഹി സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.പി. റഷീദ് അദ്ധ്യക്ഷത വഹിച്ചു. മാറിവരുന്ന സാഹചര്യത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പങ്ക് എത്ര മാത്രം പ്രാധാന്യം അർഹിക്കുന്നു എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ താഹിർ വി.സി, റഷീദ് മാഹി, ഷബീർ മാഹി, ഹസീബ് അബ്ദുറഹ്മാൻ, കെ.പി. ഫുആദ്, ഷംസുദീൻ വി.പി., മുഹമ്മദ് റിജാസ്, അഫ്‌താബ് ടി.പി. എന്നിവർ പങ്കെടുത്തു.
വി.സി. നിയാസ്, അഫ്സൽ പെരിങ്ങാടി, മുഹമ്മദ് ജിംഷീർ, റംഷാദ് അബ്ദുൽ ഖാദിർ, റാഖിബ്, താലിബ് ജാഫർ, മഹ്മൂദ് റഷീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.









