ദുബായ്: യു എ ഇ യിൽ 3354 കുട്ടികൾക്ക് പൗരത്വം നൽകാനുള്ള നടപടികൾ പൂര്‍ത്തിയായതായി ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റസണ്‍ഷിപ്പ് അറിയിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ നിര്‍ദേശപ്രകാരം ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ മേല്‍നോട്ടത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
വിദേശി പുരുഷന്മാരെ വിവാഹം ചെയ്ത സ്വദേശി സ്ത്രീകളുടെ മക്കള്‍ക്കാണ് പൗരത്വം നല്‍കുന്നത്. 3354 അപേക്ഷകളാണ് പൗരത്വത്തിനായി ലഭിച്ചത്. അധികൃതര്‍ അപേക്ഷകൾ വിശദമായി പരിശോധിച്ച് നിയമപരമായ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയാണ് പൗരത്വം നൽകാൻ തീരുമാനമായത്.