മനാമ: തിരുനബി (സ) ജീവിതം ദർശനം എന്ന പ്രമേയത്തിൽ ഒരുമാസം നീണ്ടു നിൽക്കുന്ന ഐ.സി.എഫ്. മീലാദ് കാമ്പയിന്റെ ഭാഗമയി വിവിധ സെൻട്രൽ യൂണിറ്റ് കമ്മിറ്റികൾ സംഘടിപ്പിക്കുന്ന മദ്ഹു റസൂൽ സമ്മേളങ്ങൾക്ക് നാളെ തുടക്കമാവും. സെപ്തംബർ 12 വ്യാഴം രാത്രി എട്ടിന് ഉമ്മുൽ ഹസം സെൻട്രൽ സമ്മേളനം ബാങ്കോക്ക് ഹാളിൽ നടക്കും. മൗലിദ് പാരായണം, കുട്ടികളുടെ കലാപരിപാടികൾ, ദഫ് പ്രദർശനം എന്നിവ സമ്മേളത്തിന്റെ ഭാഗമായി നടക്കും.
ഐ. സി. എഫ്. റഫ സെൻട്രൽ മീലാദ് സമ്മേളനം സപ്തംബർ 13 വെള്ളി വൈകീട്ട് ഏഴിന് സനദ് ബാബാ സിറ്റി ഹാളിലും 14 ശനി 6 മണിക്ക് മനാമ സെൻട്രൽ മാർക്കറ്റ് സുന്നി സെന്ററിലും, രാത്രി 8 ന് ഗുദൈബിയ സെൻട്രൽ മീലാദ് സമ്മേളനം ഹൂറ ചാരിറ്റി ഹാളിലുമാണ് നടക്കുക. സംപ്തംബർ 15 ഞായർ ഉച്ചക്ക് സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയം , രാത്രി മുഹറഖ് ജംഇയ്യ ഓഡിറ്റോറിയത്തിലുമാണ് മീലാദ് കോൺഫൻസുകൾ സംഘടിപ്പിച്ചിരിക്കുന്നത്. 16 തിങ്കൾ ഹമദ് ടൗൺ, 19 വ്യാഴം ഇസാ ടൗൺ, 18 ബുധൻ സിത്ര , 20 വെള്ളി മനാമ എന്നിവിടങ്ങളിലും മീലാദ് സമ്മേളങ്ങൾ നടക്കും. പരിപാടികളിൽ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ താത്തൂർ ഇബ്രാഹിം സഖാഫി മുഖ്യാതിഥി.ആവും. അറബി പ്രമുഖരും മറ്റ് പണ്ഡിതൻമാരും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.
കാമ്പയിനിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ മൗലിദ് മജ്ലിസ്, സ്നേഹ സന്ദേശം, ജീനിയസ് ടോക്ക്. മീലാദ് യൂത്ത് ഫെസ്റ്റ്, മാസ്റ്റർ. മൈന്റ് പ്രോഗ്രാം , കാലിഗ്രഫി മത്സരം, നബി സ്ഹേ പ്രഭാഷണങ്ങൾ,, മദ് ഹു റസൂൽ സമ്മേളനങ്ങൾ, മദ്രസ്സാ ഫെസ്റ്റ്, ഇന്റർനാഷനൽ മീലാദ് കോൺഫ്രൻസ് എന്നിവ നടക്കും.
മീലാദ് സമ്മേളനങ്ങൾക്ക് സമാപനം കുറിച്ച്. സെപ്തംബർ 22 ഞായർ സൽമാബാദ് ഗൾഫ് എയർ ഹാളിൽ ഇന്റർനാഷനൽ മീലാദ് കോൺഫ്രൻസും ഐ.സി.എഫ്. ബഹ്റൈൻ 45 -ാം വാർഷിക ഉദ്ഘാടനവും നടക്കും.. സമ്മേളനങ്ങിൽ അറബി പ്രമുഖരും ദേശീയ നേതാക്കളും പണ്ഡിതരും സംബന്ധിക്കും കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരുടെ ആത്മകഥ വിശ്വാസപൂർവം ബഹ്റൈൻ എഡിഷൻ പ്രകാശനവും ചടങ്ങിൽ നടക്കുമെന്നും സ്വാഗ സംഘം ഭാരവാഹികൾ അറിയിച്ചു.