മനാമ: തിരുനബി (സ): ജീവിതം ദർശനം എന്ന ശീർഷകത്തിൽ നടക്കുന്ന ഐ.സി.എഫ്. മീലാ ക്യാമ്പയിനിന്റെ ഭാഗമായി സൽമാബാദ് സെൻട്രൽ സംഘടിപ്പിച്ച മദ്ഹു റസൂൽ സമ്മേളനം ശ്രദ്ധേയമായി. സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ അബ്ദുൾ സലാം മുസ്ല്യാരുടെ അദ്ധ്യക്ഷതയിൽ ഐ. സി. എഫ്. നാഷനൽ ജനറൽ സിക്രട്ടറി അഡ്വ: എം സി അബ്ദുൾ കരീം ഉദ്ഘാടനം ചെയ്തു. പ്രമുഖ പണ്ഡിതൻ ഇബ്രാഹിം സഖാഫി താത്തൂർ മുഖ്യപ്രഭാഷണം നടത്തി. പ്രവാചക ജീവിതം എക്കാലത്തെയും മനുഷ്യരാശിക്ക് മാതൃകയാണെന്നും പ്രവാചകദർശനങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ട് ജീവിതം ക്രമപ്പെടുത്തി വിജയം വരിക്കാൻ വിശ്വാസികൾ പ്രതിജ്ഞാബദ്ധരാവണമെന്നും അദ്ധേഹം ആഹ്വാനം ചെയ്തു.
സമ്മേളത്തിന് മുന്നോടിയായി നടന്ന പ്രവാചക പ്രകീർത്തന സദസ്സിന് അബ്ദു റഹീം സഖാഫി വരവൂർ, ഹംസ ഖാലിദ് സഖാഫി പുകയൂർ, അഷ്റഫ് കണ്ണൂർ, അഷ്റഫ് കോട്ടക്കൽ, സഈദ് മുസ്ല്യാർ എന്നിവർ നേതൃത്വം നൽകി. വൈകീട്ട് വിദ്യാർത്ഥികളുടെ കലാപാരി പാടികളും അവാർഡ് ദാനവും നടന്നു. വാർഷികപരീക്ഷയിൽ ഉന്നതവിജയം നേടിയവർക്ക് ഫൈസൽ, ചെറുവണ്ണൂർ,ഷാജഹാൻ കെ.ബി, അമീറലി ആലുവ, അൻസാർ, വെള്ളൂർ ഡോ: റിയാസ്, അബ്ദുൾ ലത്തീഫ്, ഷഫീഖ് മുസ്ല്യാർ എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു.
ഐ.സി.എഫ് നാഷനൽ നേതാക്കളായ റഫീക്ക് ലത്വീഫി വരവൂർ, ഷിഹാബുദ്ധീൻ സിദ്ദീഖി, ശമീർ പന്നൂർ, മുസ്ഥഫ ഹാജി കണ്ണപുരം സംബന്ധിച്ചു. ഉമർ ഹാജി ചേലക്കര, ഹാഷിം മുസ്ല്യാർ , റഹിം. താനൂർ, ഇസ്ഹാഖ് വലപ്പാട്, അഷ്ഫാഖ് മണിയൂർ,. അർഷദ് ഹാജി, അക്ബർ കോട്ടയം, വൈ. കെ. നൗഷാദ് എന്നിവർ നേതൃത്വം നൽകി. സെൻട്രൽ ജനറൽ സിക്രട്ടറി ഫൈസൽ ചെറുവണ്ണൂർ സ്വാഗതവും അഷ്ഫ് കോട്ടക്കൽ നന്ദിയും പറഞ്ഞു.